Wednesday, 22 November 2023

ബെംഗളൂരുവില്‍ 250 അടി ഉയരത്തില്‍ സ്‌കൈഡെക്ക്, അരയാലിന്റെ രൂപമാതൃകയില്‍ കെട്ടിടം വരുന്നു

SHARE

ബെംഗളൂരുവില്‍ 250 അടി ഉയരത്തില്‍ സ്‌കൈഡെക്ക്, അരയാലിന്റെ രൂപമാതൃകയില്‍ കെട്ടിടം വരുന്നു



ബെംഗളൂരു: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ടവര്‍ വ്യൂ ഒരുക്കാന്‍ കര്‍ണാടക. ബെംഗളൂരുവില്‍ 250 അടി ഉയരത്തില്‍ സ്‌കൈഡെക്ക് ഉയരുകയാണ്. ഇതിന്റെ നിര്‍മാണം പൂര്‍ത്തിയായാല്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന ടവറായി ഇത് മാറും. കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. 
അരയാലിന്റെ മോഡലിലാണ് ഈ ടവര്‍ ഒരുങ്ങുന്നത്. ഓസ്ട്രിയന്‍ കമ്പനിയായ കൂപ് ഹിമ്മല്‍ബോവുവാണ് ഈ കെട്ടിടത്തിന് വേണ്ടി പ്രപ്പോസല്‍ മുന്നോട്ട് വെച്ചത്. ഇവര്‍ വേള്‍ഡ് ഡിസൈന്‍ ഓര്‍ഗനൈസേഷനുമായി സഹകരിച്ച് ഇവ നിര്‍മിക്കുക. അതേസമയം അധികൃതരോട് ഇങ്ങനൊരു പദ്ധതിയുടെ സാമ്പത്തിക കാര്യങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവ നടപ്പിലാക്കാന്‍ സാധിക്കുന്നതാണോ എന്ന് ഇതിലൂടെ അറിയാം.

ഊര്‍ജം ലഭ്യത ഉറപ്പാക്കുന്ന കാര്യങ്ങള്‍ ഈ കെട്ടിടത്തിലുണ്ടാവും. വിന്‍ഡ് ക്യാച്ചര്‍ ഇതിന്റെ മുകളിലായി ഉണ്ടാവും. സോളാര്‍ പാനലുകള്‍ അതുപോലെ ഊര്‍ജയം സംഭരിക്കും.


























































































































































































































































































SHARE

Author: verified_user