Friday, 17 November 2023

തിരുവനന്തപുരത്ത് ഫയർഫോഴ്സ് ബസിന്റെ ടയറുകൾ ഊരിത്തെറിച്ചു; 40 ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

SHARE

തിരുവനന്തപുരത്ത് ഫയർഫോഴ്സ് ബസിന്റെ ടയറുകൾ ഊരിത്തെറിച്ചു; 40 ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്



കല്ലമ്പലം (തിരുവനന്തപുരം) ∙ ശബരിമല ഡ്യൂട്ടിക്കുള്ളവരുമായി സഞ്ചരിച്ച ഫയർഫോഴ്സ് ബസിന്റെ പിൻവശത്തെ ടയറുകൾ ഓട്ടത്തിനിടെ ഊരിത്തെറിച്ചു. 40 സേനാംഗങ്ങൾ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ‌ഇടതു വശത്തെ 2 ടയറുകൾ ഊരിത്തെറിച്ച ശേഷവും 200 മീറ്ററോളം ബസ് ദേശീയപാതയിലൂടെ വൻ ശബ്ദത്തോടെ നിരങ്ങി നീങ്ങി.

ദേശീയപാതയിൽ കല്ലമ്പലത്ത് ആയാംകോണത്തിനും വെയിലൂരിനും ഇടയിൽ വ്യാഴാഴ്ച പുലർച്ചെ 4 മണിയോടെ ആയിരുന്നു അപകടം. ടയറുകൾ സമീപത്തെ കുറ്റിക്കാട്ടിൽനിന്ന് തിരച്ചിലിനൊടുവിൽ കണ്ടെത്തി. തിരുവനന്തപുരത്തുനിന്ന് ഫയർഫോഴ്സിന്റെ മറ്റൊരു ബസ് എത്തിച്ച് ജീവനക്കാർ യാത്ര തുടർന്നു.ചാക്കയിൽനിന്നു പുറപ്പെട്ട ബസിൽ ഓരോ പോയിന്റിൽ നിന്നും ജീവനക്കാർ കയറുകയായിരുന്നു. സംഘത്തിൽ ചുമതലയുള്ള ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ലെന്നും അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് പകരം വാഹനം എത്തിയതെന്നും ആക്ഷേപമുയർന്നു. അപകടത്തെപ്പറ്റി അന്വേഷണം തുടങ്ങി.


























































































































































































































































































SHARE

Author: verified_user