Wednesday, 22 November 2023

കാര്‍ എ.സി; സംഗതി കൂളാണ്, പക്ഷേ, ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന്‍ പോകും

SHARE

കാര്‍ എ.സി; സംഗതി കൂളാണ്, പക്ഷേ, ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന്‍ പോകും 



അനാര്‍ക്കലി എന്ന സിനിമയില്‍ ഒരു രംഗമുണ്ട്. ഡൈവിങ് പരിശീലിക്കുന്നവര്‍ക്ക് ഉപയോഗിക്കാന്‍ കൊണ്ടുവന്നിട്ടുള്ള ഓക്‌സിജന്‍ സിലണ്ടറില്‍ കാര്‍ബണ്‍ മോണോക്‌സൈഡ്.കലര്‍ന്നിട്ടുണ്ടെന്നും ഇത് ഉപയോഗിക്കരുതെന്നും പൃഥ്വിരാജ് സുരേഷ് കൃഷ്ണയോട് പറയുന്നതാണ്. അത് ഉപയോഗിച്ചാല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ സാറെ എന്ന ചോദ്യത്തിന് കുഴപ്പമൊന്നുമില്ല, മരിച്ച് പോകും എന്നാണ് നായകന്‍ മറുപടി പറയുന്നത്. ഇത് തന്നെയാണ് സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട് വരുന്ന നടനായ വിനോദ് തോമസിന്.സംഭവിച്ചത്. ഇവിടെയും മരണകാരണം കാര്‍ബണ്‍ മോണോക്‌സൈഡ് തന്നെയാണ്. അത് വിനോദിന്റെ ശരീരത്തില്‍ എത്തിച്ച വില്ലന്‍ കാറിന്റെ എ.സി. ആണെന്നതാണ് ആകെയുള്ള മാറ്റം.

കാര്‍ബണ്‍ മോണോക്സൈഡ് അടങ്ങിയ വിഷപ്പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് കണ്ടെത്തല്‍. എ.സി. ഓണാക്കിയശേഷം അടച്ച കാറിനുള്ളില്‍ ഇരുന്ന വിനോദ് മയങ്ങിയപ്പോള്‍ വിഷവാതകം ഉള്ളില്‍ ചെല്ലുകയായിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരം അപകടങ്ങള്‍ പലപ്പോഴായി കേട്ടിട്ടുണ്ടെങ്കിലും അതിന്റെ തീവ്രത സംബന്ധിച്ചും അപകടസാധ്യത സംബന്ധിച്ചും അധികം ആളുകള്‍ക്ക് ധാരണയുള്ളതായി തോന്നുന്നില്ല. നിത്യക്കാഴ്ചകളില്‍ ഒന്നാണെങ്കില്‍ പോലും അടച്ച കാറിനുള്ളില്‍ എ.സി. ഓണാക്കി ഉറങ്ങുന്നത് അപകടമായേക്കാം. നീണ്ടസമയം വാഹനം ഓടാതെ എ.സി. മാത്രം പ്രവര്‍ത്തിപ്പിക്കുന്നത് കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സാന്നിധ്യം കൂട്ടുമെന്നാണ് വിലയിരുത്തല്‍.

വാഹനങ്ങളില്‍ വില്ലനാകുന്ന കാര്‍ബണ്‍ മോണോക്‌സൈഡ്

 വാഹനങ്ങളുമായി ബന്ധപ്പെട്ട് കാര്‍ബണ്‍ മോണോക്‌സൈഡ് എങ്ങനെയാണ് അപകടകാരിയാകുന്നത് എന്ന് നോക്കാം. കാറുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ തന്നെ കാര്‍ബണ്‍ മോണോക്സൈഡ് എന്ന വിഷവാതകം ഉണ്ടാകും. എന്നാല്‍, ഇത് എക്സ്‌ഹോസ്റ്റ് പൈപ്പില്‍ ഘടിപ്പിച്ച 'കാറ്റലിറ്റിക്ക് കണ്‍വെര്‍ട്ടര്‍' എന്ന സംവിധാനംവെച്ച് കാര്‍ബര്‍ ഡൈ ഓക്സൈഡാക്കി മാറ്റിയാണ് പുറത്തേക്ക് വിടുന്നത്. തുരുമ്പിച്ചോ മറ്റു കാരണങ്ങള്‍കൊണ്ട് ദ്രവിച്ചോ പുക പുറത്തേക്കുവിടുന്ന പൈപ്പില്‍ ദ്വാരം വീണാല്‍ 'കാറ്റലിറ്റിക് കണ്‍വെര്‍ട്ടറില്‍' എത്തുന്നതിനുമുമ്പേ കാര്‍ബണ്‍ മോണോക്സൈഡ് പുറത്തേക്കുവരാം. ഇതു കാറിലെ പല ഭാഗങ്ങളിലൂടെ ഉള്ളിലെത്തുകയും ചെയ്യും.

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ എ.സി. പ്രവര്‍ത്തിക്കുമ്പോള്‍ ഇത്തരം തകരാര്‍ ഉണ്ടെങ്കിലും ഉള്ളിലുള്ളവരെ കാര്യമായി ബാധിക്കില്ല. കാരണം, വാഹനത്തിലേക്ക് ശക്തമായ വായുപ്രവാഹം ഉള്ളതിനാല്‍ കാര്‍ബണ്‍ മോണോക്സൈഡിന്റെ ശക്തി വളരെ കുറയും. അതേസമയം, നിര്‍ത്തിയിട്ട കാറില്‍ എ.സി. പ്രവര്‍ത്തിപ്പിച്ച് കിടന്നുറങ്ങുന്നവര്‍ ശ്രദ്ധിക്കണം. വായുസഞ്ചാരം കുറവായതിനാല്‍ തന്നെ കാര്‍ബണ്‍ മോണോക്‌സൈഡ് പെട്ടെന്ന് തന്നെ വാഹനത്തില്‍ നിറയും. ഉറങ്ങിക്കിടക്കുമ്പോഴാണ് കാര്‍ബണ്‍ മോണോക്സൈഡ് വാതകം ശ്വസിക്കുന്നതെങ്കില്‍ തിരിച്ചറിയാനാകാതെ രോഗി മരിക്കും.


























































































































































































































































































SHARE

Author: verified_user