12 കോടിയുടെ ഭാഗ്യവാനാര്?: പൂജാ ബംപർ നറുക്കെടുപ്പ് ഇന്ന്.
തിരുവനന്തപുരം∙ ഈ വര്‍ഷത്തെ പൂജാ ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് 2ന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം നാലു പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 10 പേർക്ക് ലഭിക്കും (ഓരോ പരമ്പരയിലും 2 വീതം). മൂന്നു ലക്ഷം രൂപയാണ് നാലാം സമ്മാനം (മൂന്നു ലക്ഷം വീതം 5 പരമ്പരകൾക്ക്). രണ്ടു ലക്ഷം രൂപയാണ് അഞ്ചാം സമ്മാനം (രണ്ടു ലക്ഷം വീതം 5 പരമ്പരകൾക്ക്)
300 രൂപയാണ് ടിക്കറ്റ് വില.