Wednesday, 8 November 2023

നമ്മുടെ സമരമുഖങ്ങൾ മാറേണ്ടിയിരിക്കുന്നു; പ്രവാസി വ്യവസായി കട്ടിലും എടുത്ത് പഞ്ചായത്ത് ഓഫീസിൽ സപ്പോർട്ട് ആയി കൂട്ടുകാരും

SHARE

നമ്മുടെ സമരമുഖങ്ങൾ മാറേണ്ടിയിരിക്കുന്നു;  പ്രവാസി വ്യവസായി കട്ടിലും എടുത്ത് പഞ്ചായത്ത് ഓഫീസിൽ സപ്പോർട്ട് ആയി കൂട്ടുകാരും



കോട്ടയം: തന്നെ കുരുക്കിയവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കോട്ടയം മാഞ്ഞൂരിലെ പ്രവാസി സംരംഭകൻ ഷാജിമോൻ. വീഴ്ച വരുത്തിയ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാണ് ഷാജിമോന്റെ ആവശ്യം. യൂണിയനുകൾ സംരക്ഷിക്കുമെന്ന ധാരണയാണ് ഉദ്യോ​ഗസ്ഥർക്കെന്നും സർക്കാർ മാതൃകാപരമായി നടപടി എടുക്കണമെന്നും ഷാജിമോൻ വ്യക്തമാക്കി. വീഴ്ച വരുത്തിയവരുടെ 10 ദിവസത്തെ ശമ്പളമെങ്കിലും റദ്ദാക്കണമെന്നും ഷാജിമോൻ പറഞ്ഞു. 
വ്യവസായ സൗഹൃദ സംസ്ഥാനമെന്ന്  അവകാശപ്പെടുന്ന കേരളത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവമാണ്  കോട്ടയം മാഞ്ഞൂരിലുണ്ടായത്. 25 കോടി മുടക്കിയ സംരംഭത്തിന് കെട്ടിട നമ്പര്‍ കിട്ടാത്തതില്‍ പ്രതിഷേധിച്ച് ഷാജിമോന്‍ ജോര്‍ജ് മാഞ്ഞൂര്‍ പഞ്ചായത്തിന് മുന്നില്‍ സമരം തുടങ്ങിയിരുന്നു. മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫിസിന് മുന്നിലും പിന്നീട് റോഡില്‍ കിടന്നും ആയിരുന്നു ഷാജിമോന്റെ സമരം.    പറഞ്ഞ സര്‍ട്ടിഫിക്കറ്റുകളെല്ലാം പലപ്പോഴായി നല്‍കിയിട്ടും സാങ്കേതികത്വം പറഞ്ഞ് അനുമതി വൈകിപ്പിക്കുകയായിരുന്നുവെന്നും ഷാജി മോന്‍ ആരോപിച്ചിരുന്നു.

മോന്‍സ് ജോസഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഷാജിമോന്റെ പ്രശ്നത്തിന് പരിഹാരമായത്. ചര്‍ച്ചയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കിയാല്‍ കെട്ടി നമ്പര്‍ അനുവദിക്കുമെന്ന ധാരണയായി. ഇതോടൊപ്പം ഇതിനായി കോട്ടയം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ല പഞ്ചായത്ത് എക്സിക്യൂട്ടീവ് എന്‍ജീനിയര്‍, കോട്ടയം ജില്ല ടൗണ്‍ പ്ലാനര്‍ എന്നിവരടങ്ങിയ സമിതിയും രൂപവത്കരിച്ചു. ചര്‍ച്ചയിലെ മിനുട്സിന്‍റെ പകര്‍പ്പും ഷാജി മോന് കൈമാറുമെന്നും ഇക്കാര്യത്തിലെടുത്ത തീരുമാനത്തില്‍ മാറ്റമുണ്ടായാല്‍ സമിതി ഇടപെടുമെന്നും മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു.


അദാലത്ത് സമിതികൾ പരാതിക്കാർക്ക് സമീപിക്കാം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നൽകുന്ന അപേക്ഷകൾ നിശ്ചിത സമയത്തിനുള്ളിൽ തീർപ്പാക്കുന്നില്ലെങ്കിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അദാലത്ത് സമിതിയെ സമീപിക്കാം. ഓൺലൈനായി ആണ് അപേക്ഷ നൽകേണ്ടത്. കെട്ടിട നിർമ്മാണ പെർമിറ്റ് ,പൂർത്തീകരണം, ക്രമവൽക്കരണം, കെട്ടിടത്തിന് നമ്പർ നൽകുക, ലൈസൻസുകൾ സിവിൽ രജിസ്ട്രേഷൻ എന്നീ വിഷയങ്ങളാണ് അദാലത്തിൽ പരിഗണിക്കുക. കോട്ടയം ജില്ലയിൽ 4 ഉപജില്ലാ സമിതികളും ഒരു ജില്ലാ സമിതിയും പ്രവർത്തിക്കുന്നു. 

വെബ്സൈറ്റ്:
adalat.lsgkerala.gov.in























































































































































































































































































SHARE

Author: verified_user