മ്യൂസിക് മുഖ്യം, സൗണ്ടിന്റെ മാജിക്കുമായി ഫോക്‌സ്‌വാഗണ്‍ വെര്‍ട്യൂസ്, ടൈഗൂണ്‍ സൗണ്ട് എഡിഷന്‍ .
എഡിഷന്‍ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വാഹനത്തിനുള്ളിലെ സംഗീതാനുഭവത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് സൗണ്ട് എഡിഷന്‍ മോഡലുകള്‍ എത്തിച്ചിരിക്കുന്നത്. പവേര്‍ഡ് മുന്‍നിര സീറ്റുകള്‍ക്കൊപ്പം സ്പീക്കറും അംപ്ലിഫയര്‍ സിസ്റ്റവും നല്‍കിയിട്ടുള്ളതാണ് സൗണ്ട് എഡിഷന്‍ മോഡലിനെ റെഗുലര്‍ പതിപ്പില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.
ഈ മൂന്ന് ഫീച്ചറുകളും മുമ്പ് ജി.ടി. പ്ലസ് വേരിയന്റില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളവയായിരുന്നു.രണ്ട് മോഡലിന്റെയും ഉയര്‍ന്ന വകഭേദത്തെ അടിസ്ഥാനമാക്കിയാണ് സൗണ്ട് എഡിഷന്‍ ഒരുങ്ങിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഓട്ടോ ഡിമ്മിങ്ങ് റിയര്‍വ്യൂ മിറര്‍, എട്ട് ഇഞ്ച് വലിപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഇലക്ട്രിക് സണ്‍റൂഫ്, മുന്‍നിരയില്‍ വെന്റിലേറ്റഡ് സീറ്റുകള്‍, ലെതര്‍ അപ്‌ഹോള്‍സ്ട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, വയര്‍ലെസ് ചാര്‍ജിങ്ങ്, ക്രൂയിസ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്റര്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങളും ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.