Wednesday, 22 November 2023

സിനിമ ഡൌൺലോഡ് ചെയ്യാൻ ഒരു സെക്കന്റ് പോലും വേണ്ട; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്റർനെറ്റുമായി ചൈന

SHARE

സിനിമ ഡൌൺലോഡ് ചെയ്യാൻ ഒരു സെക്കന്റ് പോലും വേണ്ട; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്റർനെറ്റുമായി ചൈന



ഇന്റർനെറ്റിന്റെ വേഗതയിൽ ഇക്കഴിഞ്ഞ കാലങ്ങളിൽ വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. 2ജി, 3ജി, 4ജി എന്നിവ ഉപയോഗിച്ച ആളുകൾക്ക് ഓരോന്നിന്റെയും വേഗത എത്രത്തോളമാണെന്ന് അറിയാം. 5ജിയിലെത്തുമ്പോൾ വേഗത വൻതോതിൽ വർധിച്ചുവെന്നും ആവശ്യത്തിന് വേഗതയായി എന്നും കരുതുന്നവരാണ് നമ്മൾ. ബ്രോഡ്ബാന്റ് ഇന്റർനെറ്റിലും 1 ജിബിപിഎസ് വേഗതയെ അതിശയത്തോടെയാണ് നമ്മൾ കാണുന്നത്. എന്നാൽ ഇതിനെയെല്ലാം വെല്ലുന്ന ലോകത്തിലെ ഏറ്റവും വേഗതയുള്ള ഇന്റർനെറ്റ് അവതരിപ്പിച്ചിരിക്കുകയാണ് ചൈന.

ഒരു സിനിമ ഡൌൺലോഡ് ചെയ്യാൻ ഒരു സെക്കന്റ് പോലും വേണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ആകുമോ?, ദൈർഘ്യമുള്ള ഒരു സിനിമ സെക്കന്റിൽ 150 തവണ കൈമാറാൻ സാധിക്കും എന്നുപറഞ്ഞാൽ അത് നമ്മളിൽ പലർക്കും അവശ്വസനീയമായിരിക്കും. എന്നാൽ ഇത് യാഥാർത്ഥ്യമായിരിക്കുകയാണ്. പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം, ചൈന ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ് ലോഞ്ച് ചെയ്തിരിക്കുന്നു. സൌത്ത ചൈന മോണിങ് പോസ്റ്റ് എന്ന മാധ്യമാണ് ഇക്കാര്യം പുറത്ത് വിട്ടത്.

1.2 ടെറാബിറ്റ് ഇൻറർനെറ്റിലൂടെ വിവരങ്ങൾക്കായി അതിവേഗ പാത ഉണ്ടാവുകയാണ് ചെയ്യുന്നത്. എല്ലാവർക്കും സാധ്യതകളുടെ ഒരു പുതിയ ലോകവും ഇത് തുറക്കുന്നു. ആഗോള ഡിജിറ്റൽ ലാൻഡ്‌സ്‌കേപ്പിൽ വിപ്ലവം സൃഷ്ടിക്കാൻ ഈ പുതിയ നെറ്റ്വർക്കിന് സാധിക്കും. മുഴുവൻ സിനിമകളും ഡൗൺലോഡ് ചെയ്യാൻ വെറും സെക്കന്റുകൾ മാത്രം എടുക്കുന്ന, ലാഗ് ഫ്രീ വീഡിയോ കോൺഫറൻസിംഗ് മീറ്റിംഗുകൾ നടക്കുന്ന, വെർച്വൽ റിയാലിറ്റി അനുഭവങ്ങൾ ഭൗതിക തടസ്സങ്ങളെ മറികടക്കുന്ന ഒരു ലോകത്തിലേക്കുള്ള സഞ്ചാരം കൂടിയാണ് ഇത്.



























































































































































































































































































SHARE

Author: verified_user