Saturday, 8 July 2023

പുറമേ സാധനങ്ങൾക്ക് തീ വില ഉള്ളിൽ തീയുമായി ഹോട്ടൽ വ്യവസായികൾ

SHARE
 കേരളാ ഹോട്ടൽ ന്യൂസ്  The Voice Of The Voiceless
                                                    https://www.youtube.com/@keralahotelnews
കൊച്ചി: ദിവസങ്ങളായി കോഴിയിറച്ചിക്ക് അനിയന്ത്രിതമായ വിലക്കയറ്റമാണ് സംസ്‌ഥാനത്ത്‌ ഉടനീളം അനുഭവപ്പെടുന്നത്. സംസ്‌ഥാനത്തിന്‌ വെളിയിൽനിന്നുള്ള കോഴിഫാം ലോബിയാണ് വിലനിയന്ത്രണം കയ്യാളുന്നത്.

 ഈ കഴിഞ്ഞ ദിവസങ്ങളായി യാതൊരുവിധ  അടിസ്ഥാനവുമില്ലാതെ കൃത്രിമമായി മനുഷ്യത്വ വിരുദ്ധമായ രീതിയിലാണ് ഇപ്പോൾ കേരളത്തിൽ വിലക്കയറ്റം നടന്നുകൊണ്ടിരിക്കുന്നത് .

 ഇത് നിയന്ത്രിക്കുന്നതിന് സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് ഭക്ഷ്യ ഉൽപാദന വിതരണ മേഖലയിലെ വ്യാപാര സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെടുന്നത്.

നോട്ട് നിരോധനം വെള്ളപ്പൊക്കം കോവിഡ് ലോക്ക് ഡൗൺ, നിയന്ത്രണങ്ങളിൽ ഇളവിനെ തുടർന്ന് ഇരുത്തി ഭക്ഷണം നൽകി തുടങ്ങിയ ഹോട്ടലുകൾക്കാണ് ചിക്കന്റെ വിലവർധനവിനെ തുടർന്ന് ഏറ്റവും വലിയ പ്രതിസന്ധി വീണ്ടും അഭിമുഖീകരിക്കേണ്ടാതായിട്ട് വന്നത്.
                         https://www.facebook.com/keralahotelnews?mibextid=ZbWKwL

ഉയർന്ന പാചകവില ബാങ്ക് വായ്പ കുടിശ്ശിക അകറ്റുപണികൾ ഉയർന്ന വൈദ്യുതി നിരക്ക് ലൈസൻസ് ഫീസ് തുടങ്ങിയവയെല്ലാം അതിജീവിച്ച് വരുമ്പോഴാണ് ചിക്കന്റെ വില വർദ്ധനവ് പുതിയ പ്രതിസന്ധിയായി മാറിയിരിക്കുന്നത്.

ചിക്കൻ വിഭവങ്ങൾക്ക് വിലവർധനവ് വരുത്തിയാൽ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയും ഇത് സംസ്ഥാനത്ത് ഹോട്ടലുകളെ വീണ്ടും അടച്ചിടലിലേക്ക് നയിക്കും. പച്ചക്കറി വിലയും, മീന് മറ്റു മാംസ്യങ്ങളുടെ വിലവർധനവും ഈ വ്യവസായത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്.
പച്ചക്കറി വില വർധനയിൽ ഇടപെടൽ നടത്തുമെന്ന് ഹോർട്ടി കോർപ്പ് ചെയർമാൻ എസ്. വേണുഗോപാൽ. ഹോർട്ടികോർപ്പ് സ്റ്റോറുകളിൽ ന്യായവിലയ്ക്ക് ഉല്പന്നങ്ങൾ നൽകും. ഓണത്തിന് മുമ്പ് 250 ഗ്രാമശ്രീ സ്റ്റോറുകൾ തുടങ്ങും.

  എന്നാൽ ബൾക്കായി സാധനങ്ങൾ വാങ്ങുന്ന ഭക്ഷ്യ ഉൽപാദന വിതരണ മേഖലയായ  ഹോട്ടൽ, റസ്റ്റോറന്റ്, ബേക്കറി, കേറ്ററിംഗ്, റിസോർട്ട്സ് & ഹോം സ്റ്റേ& ഹോസ്റ്റലുകൾക്ക് ഹോർട്ടികോർപ് സ്റ്റോറുകൾ ഗുണം ചെയ്യില്ല.
                              https://chat.whatsapp.com/HfNOrGBREHM69NeV0qOVYa

SHARE

Author: verified_user