എറണാകുളം :നിരവധി പോഷകങ്ങൾ അടങ്ങിയ ഒരുതരം നീല ഹരിത പായലാണ് സ്പിരുലിന. വെറുതെ പായൽ എന്നു പറഞ്ഞ് തള്ളാൻ ആവില്ല. ബഹിരാകാശ യാത്രികരുടെ ഭക്ഷണമായി നാസ തിരഞ്ഞെടുത്ത ഭക്ഷണ വിഭവം. പോഷകാഹാരക്കുറുവിന് പരിഹാരമായി ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്രസഭയും കണ്ടെത്തിയ ഭക്ഷണം..... എന്നിങ്ങനെ നീളുന്നു സ്പിരുലിനയുടെ വിശേഷങ്ങൾ. ഇവിടെ നിങ്ങൾക്ക് സ്പിരുലിന അടങ്ങിയ ചോക്ലേറ്റ് സ്റ്റോറിൽ അവൈലബിൾ ആണ്
പോഷകങ്ങളുടെ കലവറ
പാലും മുട്ടയുമായി താരതമപ്പെടുത്തുമ്പോൾ പല മടങ്ങു വരും ഈ പായലിലെ പ്രോട്ടീൻ സമൃദ്ധി. ആന്റിഓക്സൈഡുകളാൽ സമൃദ്ധമായ ഇവ ശരീരത്തിലെ രോഗപ്രതിരോധങ്ങളെ പരിപോഷിപ്പിക്കുന്നു. മനുഷ്യർക്ക് മാത്രമല്ല മത്സ്യങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും എല്ലാം പോഷക ഭക്ഷണമായിസ്പിരു ലിന പ്രചാരം നേടിയിട്ടുണ്ട്. ഇവയുടെ പ്രധാന ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ശരീരഭാരം കുറയ്ക്കാം
ഭക്ഷണത്തിലൂടെ യുള്ള അമിത കലോറിയുടെ നിയന്ത്രണം ശരീരഭാരം കുറയ്ക്കുന്നതിന്റെ ആദ്യപടി എന്നിരിക്കെ കുറഞ്ഞ കലോറിയും കൂടുതൽ പോഷകഗുണമുള്ള കഴിക്കുന്നത് വഴി ശരീര ഭാരം കുറയ്ക്കാം. മൂന്നുമാസം സ്പിരില്ലിന് കഴിച്ചതിലൂടെ ബി എം ഐ (ബോഡി മാസ് ഇൻഡക്സ് ) ൽ നേട്ടം ഉണ്ടായതായി പഠനം പറയുന്നു.
പ്രമേഹം നിയന്ത്രിക്കാം
ഉയർന്ന ഫാസ്റ്റിംഗ് ഷുഗർ ആണ് ടൈപ്പ് 1,2 പ്രമേഹരോഗികൾ കാണുന്ന പ്രധാന പ്രശ്നം. എന്നാൽ 2018 നടത്തിയ പഠനമനുസരിച്ച് സ്പിരുലിന ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ ഗണ്യമായി കുറയ്ക്കുന്നതായി കണ്ടെത്തി. 2017ൽ എലിയിൽ നടത്തിയ പഠനത്തിൽ ഇൻസുലിന്റെ അളവും ലിവർ എൻസൈമും ഗുണകരമായി വർദ്ധിക്കുന്നത് കണ്ടെത്തിയിരുന്നു. സ്പിരുലിനയിലെ ആന്റി ഓക്സിഡന്റുകളും ടൈപ്പ് 1 പ്രമേഹം നിയന്ത്രിക്കാൻ സഹായകരമാണ്.
കൊളസ്ട്രോൾ കുറയ്ക്കുന്നു
സ്പിരുലിന കഴിക്കുന്നതിലൂടെ എൽഡിഎൽ ( ചീത്ത കൊളസ്ട്രോൾ ) അളവ് കുറയ്ക്കുകയും എച്ച് ഡി എൽ നല്ല കൊളസ്ട്രോൾ) അളവ് കൂടുകയും ചെയ്യുന്നു.
സ്പിരുലിന ചോക്ലേറ്റ് വാങ്ങാൻ ആഗ്രഹിക്കുന്നവർ മുകളിൽ കൊടുത്തിരിക്കുന്ന റിപ്ലിക്കേറ്റഡ് വെബ് ലിങ്ക് വഴി സ്റ്റോറിൽ കയറി സ്പിരുലിന എന്ന ടൈപ്പ് ചെയ്താൽ പ്രോഡക്റ്റ് വാങ്ങാൻ സാധിക്കും.
രക്തസമ്മർദ്ദം കുറയ്ക്കുന്നു
അമിതഭാരവും ഹൈ പ്രെറ്റെഷനും ഉള്ളവരിൽ പോലും പിരുളിനയുടെ ഉപയോഗം രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കി എന്ന് 2016 നടത്തിയ പഠനം പറയുന്നു
കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു
പിരുളിന് ഉപയോഗിക്കുന്നത് വഴി കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും കുടലിലെ ആരോഗ്യപരമായ സൂക്ഷ്മാണുക്കളെ സംരക്ഷിക്കുകയും ചെയ്യുന്നു.
എന്നാൽ ആവശ്യത്തിന് ഫൈബർ അടങ്ങിയ ഭക്ഷണമല്ല സ്പിരുലിന. അതിനാൽ ഇതിനൊപ്പം ഫൈബർ അടങ്ങിയ ഭക്ഷണവും കൂടുതലായി കഴിക്കേണ്ടതാണ്.