സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ഉദ്ഘാടനം നടത്തുകയും ഉദ്ഘാടന പ്രസംഗത്തിൽ കേരളത്തിലെ മുഴുവൻ ജില്ലകളിലും മെമ്പർമാരുടെ കടകളിലും കടകളിൽ തൊഴിലാളികളുടെ ഇടയിലും മയക്കുമരുന്നിന്റെ ഉപയോഗം ഉണ്ടാകില്ല എന്ന് ഉറപ്പാക്കുന്നതിനും സമൂഹത്തിന് ശക്തമായ ഒരു സന്ദേശം നൽകുന്നതിനായി മെമ്പർമാരുടെ എല്ലാ കടകളിലും പോസ്റ്റർ പതിപ്പിച്ചു കൊണ്ട് മയക്കുമരുന്ന് നെതിരെയുള്ള പോരാട്ടത്തിന് പങ്കാളികളാകുമെന്ന് പ്രഖ്യാപിച്ചു. അതോടൊപ്പം തന്നെ ഇന്ത്യയെ ഇപ്പോൾ കാർന്നുതിന്നുന്ന വർഗീയതക്കെതിരെയും ജി ജയ്പാൽ ശക്തമായി പ്രതികരിച്ചു.
ജില്ലയുടെ നിരീക്ഷകനായ സംസ്ഥാന സെക്രട്ടറി വി.ടി. ഹരിഹരൻ സംസ്ഥാന സമിതി അഗം ബെന്നി സംസ്ഥാന ഭാരവാഹികളായ പ്രസാദ് ആനന്ദഭവൻ. കെ. എം രാജ, മുഹമ്മദ് ഷെരീഫ് കെ . യു. നാസർ, സംസ്ഥാന സമിതി അംഗം അൻസാരി, എറണാകുളം ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരൻ എന്നിവരും പ്രസംഗിച്ചു.
ആലപ്പുഴ ജില്ലയിൽ നിന്നും എത്തി ഓണാഘോഷ പരിപാടികൾക്ക് ഉണർവും ആരവും നൽകി ശ്രവണ മനോഹരമായ ഗാനങ്ങൾ ആലപിച്ച ഷഹർഷാ ഷാനുവും സംഘത്തിനും, കോഴഞ്ചേരി യൂണിറ്റിന്റെ ട്രഷറർ സന്തോഷിന്റെ ഓണപ്പാട്ടുകളും ആഘോഷങ്ങൾക്ക് കൂടുതൽ മികവേകി.
ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ജൊഹാൻ ഹോട്ടൽ ഉടമ(കോന്നി )
ജോബി ആന്റണിക്ക്
Rs 50,000/- ചികിത്സ ധനസഹായം നൽകി ...
സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് മത്സരത്തിൽ വിജയികളായവർ കൂടുതലും സംസ്ഥാന ഭാരവാഹികൾ ആയിരുന്നു. എന്നാൽ ആ വലിയ സമ്മാനങ്ങൾ ഒക്കെ തന്നെയും സസന്തോഷം കോഴഞ്ചേരി യൂണിറ്റിന്റെ പുതിയ ഓഫീസ് പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുവാൻ, സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിന്റെ നിർദ്ദേശാനുസരണം സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് ലഭിച്ച മുഴുവൻ സമ്മാനങ്ങളും തിരികെ നൽകി KHRA എന്ന സംഘടന ഒരു വലിയ മാതൃക തന്നെ കേരള ചരിത്രത്തിൽ കുറിച്ചു
കുടുംബ സംഗമവും ഓണാഘോഷ പരിപാടികളും, ഓഫീസ് ഉദ്ഘാടനവും ഗംഭീരമാക്കി തീർക്കാൻ പ്രവർത്തിച്ച പത്തനംതിട്ട ജില്ലാ നേതൃത്വത്തിനും ശക്തമായി പ്രവർത്തിച്ച കോഴഞ്ചേരി യൂണിറ്റിനും വീശിഷ്യ ജില്ലാ സെക്രട്ടറി എ വി ജാഫറിനും സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു.
കോഴഞ്ചേരി യൂണിറ്റിന് ഈ ഓണം പൊന്നോണം ഇന്നലെ പുതിയ ഓഫീസ് സമുച്ചയം ഉദ്ഘാടനവും ഇന്ന് കുടുംബ സംഗമവും ഓണാഘോഷവും.
സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ഉദ്ഘാടനം ചെയ്യുന്നു.
KHRA കോഴഞ്ചേരി യൂണിറ്റ് KHRA ഭവൻ ജി. ജയപാൽ ഉദ്ഘാടനം നിർവഹിച്ചു സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ മുഖ്യ പ്രഭാഷണം നടത്തി മുഖ്യതിഥികളായി കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് റോയി ഫിലിപ്പ് . വാർഡ് മെമ്പർ ഗീതുമുരളി . സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എം രാജ് സംസ്ഥാന സെക്രട്ടറി വി ടി.. ജില്ലാ പ്രസിഡണ്ട് മാണിക്യം കോന്നി .
ജില്ലാ സെക്രട്ടറി ഏവി. ജാഫർ . സംസ്ഥാന സെക്രട്ടറി .. ഹരിഹരൻ . KVVES ജില്ലാ സെക്രട്ടറി ശശി ഐസക്ക് . യൂണിറ്റ് സെക്രട്ടറി രാജേഷ് തോമ്പിൽ . KVVES. യൂനിറ്റ് വൈസ് പ്രസിഡണ്ട് കെ.ആർ. സോമരാജൻ . എന്നിവർ പങ്കെടുത്തു. കോഴഞ്ചേരി യൂനിറ്റ് പ്രസിഡന്റ് കെ.ജി. ബാലകൃഷ്ണ കുറുപ്പ് ആദ്യക്ഷത വഹിച്ചും യൂനിറ്റ് സെകട്ടറി .സണ്ണി സ്വഗതം ആശംസിച്ചു.