Thursday, 24 August 2023

കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി മുതിർന്ന നേതാക്കന്മാർക്ക് ഓണ പുടവ നൽകി ആദരിച്ചു

SHARE
                                 https://www.youtube.com/@keralahotelnews
 മലയാള വർഷത്തിലെ ഒരു പുത്തൻ കാൽവെപ്പ് എന്ന നിലയിൽ KHRA കോട്ടയം ജില്ലാ കമ്മിറ്റി പഴയകാല കരുത്തുറ്റ KHRA യുടെ നേതാക്കന്മാരെ വീട്ടിലെത്തി കണ്ട് അവരുടെ അനുഗ്രഹം വാങ്ങുന്ന ഒരു പതിവ് ആരംഭിച്ചിരുന്നു. ഇത്തവണ ചങ്ങനാശ്ശേരിയിൽ യൂണിറ്റിൽ നിന്നും ഉള്ള പഴയകാല സംസ്ഥാന കമ്മിറ്റി അംഗം തിരുമേനിയെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കാണുകയും വസ്ത്രങ്ങളും ഫലവർഗങ്ങളും നൽകി അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങുകയും ചെയ്തു.

അദ്ദേഹത്തിന്റെ കണ്ണുകളിൽ കണ്ട ആ സന്തോഷം പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ KHRA യുടെ തുടർ പ്രവർത്തനങ്ങൾക്ക് ശക്തമായ കരുത്ത് ആകുമെന്ന് ജില്ലാ പ്രസിഡന്റ്‌ N. പ്രതീഷ് പറഞ്ഞു  ... പിന്നീട് പഴയകാല ജില്ലാ കമ്മിറ്റി അംഗം സുമതി ചേച്ചിയെയും ജില്ലാ കമ്മിറ്റി അംഗങ്ങൾ ആദരിക്കുകയുണ്ടായി....

 തീരെ സുഖമില്ലാത്ത അവസ്ഥയിൽ കഴിയുന്ന ചേച്ചി,സംഘടനയുടെ പേര് പറഞ്ഞപ്പോൾ ചേച്ചിയുടെ കണ്ണിൽ കണ്ട ഒരു തിളക്കം മറക്കാൻ പറ്റാത്ത അനുഭവമായി എന്ന് ജില്ലാ സെക്രട്ടറി K. K.ഫിലിപ്പ് കുട്ടി പറഞ്ഞു .സുമതി ചേച്ചിക്കും വസ്ത്രങ്ങളും മറ്റും ഓണ സമ്മാനമായി നൽകി ജില്ലാ നേതൃത്വം മടങ്ങി . KHRA സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഷെറിഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷാഹുൽ ഹമീദ്, ടി സി. അൻസാരി.  , യൂണിറ്റ് പ്രസിഡന്റ് പി എസ് ശശിധരൻ , സെക്രട്ടറി A. K.ബഷീർ എന്നിവർ പങ്കെടുത്തു. തങ്ങളുടെ മുതിർന്ന അംഗങ്ങളെയും ചേർത്തുപിടിച്ച് ഉള്ള സംഘടനാ പ്രവർത്തനം.
KHRA കോട്ടയം ജില്ലാ കമ്മിറ്റിയ്ക്ക് കേരളാ ഹോട്ടൽ ന്യൂസിന്റെ അഭിവാദ്യങ്ങൾ.

SHARE

Author: verified_user