Thursday, 17 August 2023

ഒരേ നാട്ടുകാരായ കൂടെ പ്രവർത്തിച്ചിരുന്ന സഹപ്രവർത്തകനെ കഴുത്തിന് വെട്ടിയ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ....കോട്ടയം :

SHARE

കോട്ടയം : ഫോട്ടോയിൽ കാണുന്ന സുനീസ്വർ സോനോവാൾ എന്ന അസം സ്വദേശി കറുകച്ചാലിൽ ജോലി ചെയ്തിരുന്ന ഹോട്ടലിലെ സഹപ്രവർത്തകരെ വെട്ടി പരികേൽപിച്ച ശേഷം കടന്നു കളഞ്ഞിരുന്നു.

  കറുകച്ചാൽ ഹോട്ടൽ ജോലിക്കാരനായ അതിഥി തൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹപ്രവർത്തകനായ ആസാം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.

ആസാം സ്വദേശിയായ സുനേശ്വർ സോനോവാൽ (21) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വെളുപ്പിനെ 12:30 മണിയോടുകൂടി ഇയാളുടെ ഒപ്പം ജോലി ചെയ്തിരുന്ന ആസാം സ്വദേശിയായ മറ്റൊരാളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

കേരളത്തിൽ നിന്നും തിരിച്ച് ആസാമിൽ പോകുന്ന കാര്യം പറഞ്ഞ് ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടാവുകയും തുടർന്ന് സുനേശ്വർ കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് ഇയാളെ ആക്രമിക്കുകയുമായിരുന്നു. ഇതിനു ശേഷം ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു.

പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽകുമാർ വി.വി, എസ്.ഐ അനിൽകുമാർ ആർ, നജീബ്, അനിൽ കെ. പ്രകാശ് ചന്ദ്രൻ, സി.പി.ഓ മാരായ സന്തോഷ് കുമാർ, സുരേഷ്, പ്രദീപ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ചുവന്ന ടീ ഷർട്ടും നീല ഷോർട്സും ആണ് സംഭവ സമയത്ത് ധരിച്ചിരുന്നത്
 സോഷ്യൽ മീഡിയകളിലും, മറ്റുതരത്തിലും പോലീസുകാരും,ഹോട്ടൽ ഉടമയും, കേരള ഹോട്ടൽ & റസ്റ്റോറന്റ്  അസോസിയേഷനും ഉണർന്നു പ്രവർത്തിച്ചതിനാൽ അടുത്ത പ്രദേശത്ത്  ഒളിച്ചിരുന്ന പണിതീരാത്ത വീട്ടിൽ നിന്ന് പ്രതിയെ പിടിക്കുവാൻ സാധിച്ചു.
 രണ്ടുദിവസത്തിനുള്ളിൽ നാട്ടിൽ പോകാൻ ഇരിക്കുകയായിരുന്നു കൃത്യം നടത്തിയ പ്രതി. പരിക്കുപറ്റിയ ഒരേ നാട്ടുകാരനായ സഹപ്രവർത്തകന്റെ  നില മെച്ചപ്പെട്ടു.

അന്യസംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലെടുക്കാനായി കേരളത്തിലെത്തുന്നവര്‍ക്കിടയില്‍ വന്‍തോതില്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നതായി പോലീസ് റിപ്പോര്‍ട്ട്. മയക്കുമരുന്നുകടത്തും കൊലപാതകവും സ്ത്രീപീഡനങ്ങളുമൊക്കെയായി കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ അന്യ സംസ്ഥാന തൊഴിലാളികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെയെണ്ണത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.


മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിൽ വന്ന്  താമസിക്കുന്ന തൊഴിലാളികളുടെ പേര്, മേല്‍വിലാസം, ഫോട്ടോ, ഫോണ്‍ നമ്പര്‍, നിലവിലത്തെ താമസസ്ഥലം തുടങ്ങിയവ ഉള്‍പ്പെട്ട രജിസ്റ്ററുകള്‍ പോലീസ് സ്‌റ്റേഷനുകളില്‍ സൂക്ഷിക്കണമെന്നാണ് നിയമം. എന്നാല്‍ മിക്ക യിടങ്ങളിലും ഇത്തരത്തിലൊരു രേഖ ഉണ്ടാകാറില്ലെന്നും പോലീസുദ്യോഗസ്ഥര്‍ തന്നെ പറയുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ പോലീസ് സ്‌റ്റേഷനുകളില്‍ നല്‍കണമെന്ന ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം. പാലിക്കാത്തതുമൂലം  പലപ്പോഴും പല അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമ്പോൾ, നിയമപാലകർക്ക്  മുന്നോട്ടുപോകാൻ ആകാതെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്.
കേരളത്തിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്നിന്റെ ഉപയോഗം മൂലം നിരവധി അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്  ജി. ജയ്പാൽ  ഈ സ്വാതന്ത്ര്യ ദിനത്തിൽ  കേരളത്തിലെ 14 ജില്ലയിലെ മുഴുവൻ അംഗങ്ങളോടും നടത്തിയ പ്രസ്താവനയാണ് ഈ വീഡിയോയിൽ.


                                  https://chat.whatsapp.com/HfNOrGBREHM69NeV0qOVYa

ആകര്‍ഷകമായ കൂലിക്കുപുറമെ കേരളത്തില്‍ ഇവര്‍ക്ക് താമസിക്കാനും മറ്റും യഥേഷ്ടം സൗകര്യങ്ങള്‍ ലഭിക്കുന്നുവെന്നുള്ളതാണ് അന്യനാട്ടുകാര്‍ കേരളത്തിലെത്തുന്നതിന്റെ പ്രധാന കാരണമെന്ന് ഉന്നത പോലീസുദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. 
ഡല്‍ഹിയിലും മറ്റും കുറ്റകൃത്യങ്ങള്‍ കൂടാനിടയായത് കുടിയേറ്റ തൊഴിലാളികളുടെ വന്‍തോതിലുള്ള കടന്നുകയറ്റത്തിന്റെ ഭാഗമാണെന്നുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന പോലീസ് ഏതാനും നാളുകളായി ഇവരുടെ കുറ്റകൃത്യങ്ങളുടെ സ്വഭാവം നിരീക്ഷിച്ചുവരികയാണ്. കഴിഞ്ഞ മാസം ആഭ്യന്തരവകുപ്പ് തയ്യാറാക്കിയ കണക്കുപ്രകാരം രണ്ട് വര്‍ഷത്തിനിടെ 49 കൊലപാതകങ്ങള്‍ അന്യ സംസ്ഥാന തൊഴിലാളികളുടെയിടയില്‍ നിന്നുണ്ടായിട്ടുണ്ട്. വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട പരാതികളുടെ അടിസ്ഥാനത്തില്‍ 240 പ്രധാന മോഷണക്കേസുകള്‍. ഏറ്റവും പുതിയ ഭീഷണിയായി മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് പല പ്രശ്നങ്ങളും ഇപ്പോൾ പുതിയതായിട്ട് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.


                                         https://www.youtube.com/@keralahotelnews
SHARE

Author: verified_user