Tuesday, 7 November 2023

ഇനി വൻ പദ്ധതികൾ; ഹെലി, ക്രൂയിസ് ടൂറിസം അടുത്തവർഷം, വാഗമണിലെ ഗ്ലാസ് ബ്രിഡ്ജ് ഉദ്ദാഹരണമെന്ന് മന്ത്രി

SHARE

ഇനി വൻ പദ്ധതികൾ; ഹെലി, ക്രൂയിസ് ടൂറിസം അടുത്തവർഷം, വാഗമണിലെ ഗ്ലാസ് ബ്രിഡ്ജ് ഉദ്ദാഹരണമെന്ന് മന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം മേഖല ശക്തിപ്പെടുത്താനുള്ള പദ്ധതികളുമായി സർക്കാർ. സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തോടെ ഹെലി - ക്രൂയിസം ടൂറിസം 2024ൽ ആരംഭിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി
ഹൈലൈറ്റ്:
ഹെലി ടൂറിസവും ക്രൂയിസ് ടൂറിസവും കേരളത്തിൽ ആരംഭിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. 2024ൽ പദ്ധതി ആരംഭിക്കും.
സ്വകാര്യ നിക്ഷേപം വൻതോതിൽ പ്രയോജനപ്പെടുത്തുന്ന പദ്ധതികൾ അടുത്തവർഷം നടപ്പാക്കും.

 സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തോടെ ഹെലി ടൂറിസവും ക്രൂയിസ് ടൂറിസവും കേരളത്തിൽ ആരംഭിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. 2024ൽ പദ്ധതി ആരംഭിക്കും. പൊതു - സ്വകാര്യ പങ്കാളിത്ത സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്താൻ ഇപ്പോഴും ടൂറിസം മേഖലയ്ക്കായിട്ടില്ല.


സംസ്ഥാനത്ത് ഇനി ഡ്രൈ ഡേ ഒഴിവാക്കുമോ? മറുപടിയുമായി ടൂറിസം മന്ത്രി, മാസ്റ്റർ പ്ലാൻ തയ്യാറാക്കും

കേരളീയം പരിപാടിയുടെ ഭാഗമായി 'കേരളത്തിലെ വിനോദസഞ്ചാര മേഖല' എന്ന സെമിനാറിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഹെലി ടൂറിസം, ക്രൂയിസ് ടൂറിസം വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കിയത്

ടൂറിസം മേഖലയിൽ സ്വകാര്യ നിക്ഷേപം വൻതോതിൽ പ്രയോജനപ്പെടുത്തുന്ന പദ്ധതികൾ അടുത്തവർഷം നടപ്പാക്കും. സംസ്ഥാനത്ത് പൊതു - സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കേണ്ടത് പ്രധാനമാണ്. സ്വകാര്യ മേഖലയുടെ കൂടെ പങ്കാളിത്തത്തോടെ മാത്രമേ ആഗോളതലത്തിൽ കേരള ടൂറിസത്തിനുള്ള ഇടം സുസ്ഥിരമാക്കാൻ സാധികു എന്ന് മന്ത്രി പറഞ്ഞു.

സ്വകാര്യ നിക്ഷേപത്തിന് വലിയ സാധ്യതയാണ് സംസ്ഥാനത്തെ ടൂറിസം മേഖലയിലുള്ളത്. ഇടുക്കി വാഗമണിലെ ഗ്ലാസ് ബ്രിഡ്ജ് പൊതു - സ്വകാര്യ മാതൃകയ്ക്ക് ഉദാഹരണമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. നവംബർ പതിനാറിന് നടക്കുന്ന ടൂറിസം നിക്ഷേപ സംഗമം സ്വകാര്യ നിക്ഷേപകർക്ക് പുതിയ ആശയങ്ങളും അവസരങ്ങളും ചർച്ച ചെയ്യുന്നതിന് അവസരമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.




























































































































































































































































































SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.