Tuesday, 7 November 2023

ഇനിയുള്ള ദിവസങ്ങളിൽ ദുബായിൽ വിമാനമിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; പാസ്‌പോർട്ടിൽ വരുന്ന ഒരു മാറ്റം അറിയാം

SHARE
ഇനിയുള്ള ദിവസങ്ങളിൽ ദുബായിൽ വിമാനമിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; പാസ്‌പോർട്ടിൽ വരുന്ന ഒരു മാറ്റം അറിയാം
 



ദുബായ്: നവംബർ ആറ് മുതൽ 18 വരെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാരുടെ പാസ്‌പോർട്ടിൽ സ്‌പെഷ്യൽ സ്റ്റാമ്പ് പതിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.വിമാനത്താവളവുമായി ബന്ധപ്പെട്ടവർ വ്യാഴാഴ്ചയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ ഇക്കാര്യം അറിയിച്ചത്.ദുബായ് എയർഷോയ്ക്കായി രൂപകൽപ്പന ചെയ്ത സ്മാരക സ്റ്റാമ്പാണിതെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നു.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയും ദുബായ് വേൾഡ് സെൻട്രലിലൂടെയും യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരുടെ പാസ്‌പോർട്ടിലും സ്‌പെഷ്യൽ സ്റ്റാമ്പ് ലഭ്യമാകും.ദുബായ് എയർഷോ റെക്കോർഡിലെ ഏറ്റവും വലിയ ഇവന്റ് സംഘടിപ്പിക്കാൻ ഒരുങ്ങുന്നതിനിടെയാണ് സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്.ദുബായ് എയർഷോയുടെ 18ാമത് പതിപ്പ് ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളും ട്രെൻഡുകളും ഉൽപ്പന്ന ശ്രേണിയും പ്രദർശിപ്പിച്ചുകൊണ്ടാണ് സംഘടിപ്പിക്കുന്നത്.

നംവംബർ 13 മുതൽ 17 വരെ ദുബായ് വേൾഡ് സെൻട്രലിൽ വച്ചാണ് പരിപാടി നടക്കുക.95 രാജ്യങ്ങളിൽ നിന്ന് 1400 പ്രദർശകരാണ് പങ്കെടുക്കുന്നത്.ഇവരിൽ 400ഓളംപേർ ആദ്യമായാണ് ദുബായ് എയർ ഷോയിൽ പങ്കെടുക്കുന്നത്. വ്യോമയാന മേഖലയിലെ 80ഓളം സ്റ്റാർട്ടപ്പുകളും എയർഷോയുടെ ഭാഗമാകുന്നുണ്ട്.180ലധികം അത്യാധുനിക വാണിജ്യ, സ്വകാര്യ, സൈനിക വിമാനങ്ങൾ പ്രദർശിപ്പിക്കും, 20 രാജ്യ പവലിയനുകൾ അവരുടെ ഏറ്റവും നൂതനമായ ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും എയർഷോയുടെ ഭാഗമാകും.
 
    


























































































































































































































































































SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.