ആഹാർ 23; കെ. എച്ച് .ആർ. എ എറണാകുളം ജില്ലാ സമ്മേളനവും കുടുംബ സംഗമവും നടന്നു.
എറണാകുളം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ( കെ. എച്ച്. ആർ. എ ) എറണാകുളം ജില്ലാ പ്രതിനിധി സമ്മേളനം ടി. ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പൊതുസമ്മേളനവും കുടുംബ സംഗമവും സിനിമാ നടൻ ദിലീപും ഉദ്ഘാടനം ചെയ്തു. വി. കെ .ജെ ഗ്രൂപ്പ് ചെയർമാൻ വി.കെ. ജനാർദ്ദനൻ നായർക്ക് ബിസിനസ് എക്സലൻസ് പുരസ്കാരവും, വിവിധ യൂണിറ്റ് കമ്മിറ്റികൾക്കുള്ള പുരസ്കാരങ്ങളും ദിലീപ് വിതരണം ചെയ്തു.
കെ. എച്ച് .ആർ. എ സ്വരലയ കലാസമിതിയുടെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും, ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വർക്കിംഗ് പ്രസിഡണ്ട് പ്രസാദ് ആനന്ദഭവനും നിർവഹിച്ചു.
ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരൻ അധ്യക്ഷത വഹിച്ചു. കെ. ടി. റഹീം, അസീസ് മൂസ, കെ. എം. രാജ, വി. ടി. ഹരിഹരൻ, കെ. യു. നാസർ, സി. കെ. അനിൽ, വി.എ. അലി, N പ്രതീഷ് എന്നിവർ പ്രസംഗിച്ചു.
കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം ജില്ലാ സമ്മേളനത്തിന്റെ കുടുംബ സംഗമം ജനപ്രിയ നായകൻ ദിലീപ്പ് ഉദ്ഘാടനം ചെയ്യുന്നു.
KHRA എറണാകുളം ജില്ലാ ബിസിനെസ്സ് എക്‌സിലെൻസി അവാർഡ് 2023 VKJ ഗ്രൂപ്പ് ചെയർമാൻ VK.ജനാർദ്ദനൻ ദിലീപിൽ നിന്നും ഏറ്റു വാങ്ങുന്നു.