Thursday, 23 November 2023

വന്‍കിട ഇക്കോ ടൂറിസം പദ്ധതികളുമായി സൗദി മുന്നോട്ട്; വരുന്നു നിയോം എപ്പിക്കോണ്‍

SHARE

വന്‍കിട ഇക്കോ ടൂറിസം പദ്ധതികളുമായി സൗദി മുന്നോട്ട്; വരുന്നു നിയോം എപ്പിക്കോണ്‍


റിയാദ്: അത്യന്തം വൈവിധ്യമാര്‍ന്ന ഭൂപ്രകൃതി കൊണ്ടും ചരിത്രശേഷിപ്പുകള്‍ കൊണ്ടും സമ്പന്നമായ സൗദി അറേബ്യയെ ലോകത്തിന്റെ ടൂറിസം കേന്ദ്രമായി ഉയര്‍ത്തികൊണ്ടുവരാനുള്ള നീക്കം തുടരുന്നു. രാജ്യത്ത് ഉയരുന്ന 500 ബില്യണ്‍ ഡോളറിന്റെ ഭാവി നഗരമായ നിയോമിന്റെ ഭാഗമായി മറ്റൊരു ആഡംബര തീരദേശ ടൂറിസം കേന്ദ്രം 'എപ്പിക്കോണ്‍' സൗദി പ്രഖ്യാപിച്ചു

അഖബ ഉള്‍ക്കടലിന്റെയും മരുഭൂമിയുടെയും ശാന്തതയും മനോഹാരിതയും നുകരാന്‍ പാകത്തില്‍ പനോരമിക് കാഴ്ചകള്‍ നല്‍കുന്ന രണ്ട് അംബരചുംബികളാണ് ഉയരുന്നത്. 275ഉം 225ഉം മീറ്റര്‍ ഉയരത്തില്‍ രണ്ട് ആകര്‍ഷണീയമായ ടവറുകള്‍ പണിയും. ഗള്‍ഫ് ഓഫ് അഖബയില്‍ സ്ഥിതി ചെയ്യുന്ന എപ്പിക്കോണ്‍ ടൂറിസം രംഗത്തും ആതിഥ്യമര്യാദയിലും വാസ്തുവിദ്യയിലും വിപ്ലവം സൃഷ്ടിക്കും.

എപ്പിക്കോണ്‍ റിസോര്‍ട്ടിലെ ഒരു ടവറില്‍ ബീച്ചിന് അഭിമുഖമായി 120 മുറികളും 45 ആഡംബര പാര്‍പ്പിട ബീച്ച് വില്ലകളുമുണ്ടാവും. മറ്റൊന്നില്‍ 14 സ്യൂട്ടുകളും അപ്പാര്‍ട്ടുമെന്റുകളും ഉള്‍പ്പെടെ 41 ടൂറിസ്റ്റ് അപ്പാര്‍ട്ടുമെന്റുകളും വസതികളും സജ്ജമാവും. ബീച്ചിന് സമീപത്തെ വിശ്രമം, സ്പാ ചികിത്സകള്‍, പ്രകൃതി പര്യവേക്ഷണം, വാട്ടര്‍ സ്‌പോര്‍ട്‌സ്, വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങളൊരുക്കുന്ന റെസ്റ്റോറന്റുകള്‍, ആധുനിക ജിംനേഷ്യം, ലൈബ്രറി, ബീച്ച് ക്ലബ്, കായികപരിശീലന കേന്ദ്രം, കുളങ്ങള്‍, വിശ്രമമുറികള്‍, ജോലി സ്ഥലങ്ങള്‍ തുടങ്ങി സൗകര്യങ്ങളുടെയും ആഡംഭരങ്ങളുടെയും കേന്ദ്രമെന്ന് നിലയിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. എല്ലാതരം അതിഥികളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്ന വിധത്തിലാണ് ഇവ ഒരുക്കുന്നത്.





























































































































































































































































































SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.