Thursday, 23 November 2023

വന്ദേ ഭാരത് ആലപ്പുഴയ്ക്ക് നഷ്ടമാകുമോ? കോട്ടയം വഴി സർവീസ് നടത്താമെന്ന് നിർദേശം, കാരണം ഇവ

SHARE
വന്ദേ ഭാരത് ആലപ്പുഴയ്ക്ക് നഷ്ടമാകുമോ? കോട്ടയം വഴി സർവീസ് നടത്താമെന്ന് നിർദേശം, കാരണം ഇവ


കൊച്ചി: ആലപ്പുഴ വഴി സർവീസ് നടത്തുന്ന വന്ദേ ഭാരത് കോട്ടയം റൂട്ടിലേക്ക് മാറ്റുന്നത് റെയിൽവേ പരിഗണിക്കുന്നതായി റിപ്പോർട്ട്. വന്ദേ ഭാരത് വന്നത് പാസഞ്ചറുകളുടെ സമയക്രമത്തെ ബാധിച്ചെന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് ഇത്തരമൊരു നിർദേശവുമായി റെയിൽവേ രംഗത്തെത്തിയിരിക്കുന്നത്. ജനപ്രതിനികൾ ഉൾപ്പെടെയുള്ളവർക്ക് താൽപ്പര്യമില്ലെങ്കിൽ സർവീസ് കോട്ടയം റൂട്ടിലേക്ക് മാറ്റാമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നതെന്നാണ് റപ്പോർട്ട്. വന്ദേ ഭാരത് വന്നശേഷം പാസഞ്ചറുകൾ പിടിച്ചിടുന്നതിനും സമയക്രമം മാറ്റിയതിനുമെതിരെ ആലപ്പുഴ എംപിയുടെ നേതൃത്വത്തിൽ യാത്രക്കാർ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റെയിൽവേ പരിഹാരനിർദേശമെന്ന പേരിൽ രംഗത്തെത്തിയിരിക്കുന്നത്.
എറണാകുളം - കായംകുളം പാസഞ്ചർ, ആലപ്പുഴ - എറണാകുളം പാസഞ്ചർ എന്നിവയുടെ സമയക്രമവുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നിരിക്കുന്നത്. വന്ദേ ഭാരത് വന്നതിന് പിന്നാലെ ഇവ പിടിച്ചിുന്നത് സമയം മാറ്റിയതും ഒഴിവാക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. എന്നാൽ ഇവയുടെ സമയം പുനഃസ്ഥാപിക്കുന്നതിനു വന്ദേ ഭാരത് കോട്ടയം ഇരട്ടപ്പാത വഴി ഓടിക്കുന്നതാണു പോംവഴിയെന്നാണ് റെയിൽവേ പറയുന്നത്. ഇത് പരിഗണിക്കാൻ ജനപ്രതിനിധികളോട് അഭ്യർഥിക്കുന്ന രീതിയിലാണ് റെയിൽവേയുടെ കുറിപ്പെന്നാണ് റിപ്പോർട്ട്.

യാത്രാക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ റെയിൽവേ ബോർഡ് ദക്ഷിണ റെയിൽവേയോട് റിപ്പോർട്ട് തേടിയിരുന്നു. ഈ ഘട്ടത്തിലാണ് ജനങ്ങൾക്ക് എതിർപ്പുണ്ടെങ്കിൽ സർവീസ് കോട്ടയം ഇരട്ടപ്പാത വഴിയാക്കാമെന്ന നിർദേശം റെയിൽവേ മുന്നോട്ട് വെച്ചത്. ജനപ്രതിനിധികൾ, പൗരപ്രമുഖർ, സംസ്ഥാന സർക്കാർ എന്നിവരുടെ അഭിപ്രായമനുസരിച്ചാകും അന്തിമ തീരുമാനം സ്വീകരിക്കുക.ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്ക് താൽപ്പര്യമില്ലെങ്കിൽ ആലപ്പുഴവഴിയുള്ള വന്ദേഭാരത് വഴി മാറ്റി ഓടിക്കാമെന്നാണ് റെയിൽവേ നിർദ്ദേശിക്കുന്നത്. നേരത്തെ ആലപ്പുഴവഴിയുള്ള വന്ദേ ഭാരതിന്‍റെ സർവീസ് സുഗമമാക്കുന്നതിനായാണ് ആലപ്പുഴയ്ക്കും കായംകുളത്തിനുമിടയിൽ സർവീസ് നടത്തുന്ന രണ്ടു പാസഞ്ചറുകളുടെ സമയത്തിൽ മാറ്റം വരുത്തിയത്. എന്നാൽ തീവണ്ടികൾ വൈകിയോടയുന്നതിനെതിരെ എംപിയുടെ നേതൃത്വത്തിൽ യാത്രക്കാർ പ്രതിഷേധിക്കുകയായിരുന്നു.



























































































































































































































































































SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.