ടൂവീലർ ഫാൻസി ഡ്രസ്സ് മത്സരം ഡിസംബർ എട്ടിന് പാലായിൽ നടക്കും
പാലാ: പാലാ ജൂബിലി തിരുനാളിനോട് അനുബന്ധിച്ച് സി വൈ എംഎൽ സംഘടിപ്പിക്കുന്ന ടൂവീലർ ഫാൻസി ഡ്രസ്സ് മത്സരം ഡിസംബർ എട്ടിന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. കുറുമുണ്ടയിൽ ജ്വല്ലറി ആണ് മത്സരങ്ങൾ സ്പോൺസർ ചെയ്യുന്നത്. മത്സരത്തിൽ വിജയികളാകുന്നവർക്ക് ഒന്നാം സമ്മാനമായി 20,000 രൂപയും ട്രോഫിയും, രണ്ടാം സമ്മാനമായി 15,000 രൂപയും, മൂന്നാം സമ്മാനമായി10,000 രൂപയും, എ ഗ്രേഡ് ലഭിക്കുന്ന ടീമുകൾക്ക് 2500 രൂപയും നൽകും.മത്സരങ്ങൾ കാണുവാനായി നിരവധി ആളുകളാണ് പാലായിൽ എത്തിച്ചേരുന്നത്.