Wednesday, 22 November 2023

മനുഷ്യനിലെക്കെത്തിയ ഏഴ് കൊറോണ വൈറസുകൾ മൃഗങ്ങളിൽ നിന്ന്; എട്ടാമൻ എവിടെ നിന്നാകാം?

SHARE

മനുഷ്യനിലെക്കെത്തിയ ഏഴ് കൊറോണ വൈറസുകൾ മൃഗങ്ങളിൽ നിന്ന്; എട്ടാമൻ എവിടെ നിന്നാകാം?


തിരിച്ചറിയപ്പെട്ട കൊറോണ വൈറസ് വർഗ്ഗങ്ങളിൽ  ഏഴെണ്ണമാണ് മനുഷ്യനിൽ രോഗബാധയുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഇവയൊക്കെ പല സമയങ്ങളിൽ മൃഗങ്ങളിൽ നിന്ന്  മനുഷ്യരിലെത്തിയവയാണെന്നും തെളിഞ്ഞിട്ടുണ്ട്. ഇതിൽ ഏഴാമത്തേതായിരുന്നു കോവിഡ് 19 രോഗം കൊണ്ടുവന്ന സാർസ് കോവ് 2.

പുരാതനമായ വൈറസുകൾ ആദ്യത്തെ കൊറോണ വൈറസിന്റെ  ജനനം പതിനായിരം മുതൽ 300 ദശലക്ഷം വർഷങ്ങൾക്കു മുൻപായിരുന്നുവെന്ന  കണക്കാണ് ഗവേഷകരുടെ കൈയിലുള്ളത്. മനുഷ്യനെ ബാധിക്കുന്ന ഏഴ് കൊറോണ വൈറസുകളിൽ നാല് ഇനങ്ങൾ മനുഷ്യനിൽ സാധാരണ ജലദോഷമുണ്ടാകുന്നവയാണ്.ഇതിൽ രണ്ടെണ്ണം  റോഡൻറുകളിൽ (എലി വർഗം) നിന്നും , രണ്ടെണ്ണം വവ്വാലുകളിൽ നിന്നും  ഉത്ഭവിച്ചവയാണ്. ബാക്കി മൂന്നു കൊറോണ ഇനങ്ങൾ അതിതീവ്ര രോഗമുണ്ടാക്കി മനുഷ്യനെ ഞെട്ടിച്ചവയാണ്

ഇവ മൂന്നും പ്രാഥമികമായി വവ്വാലുകളിൽ നിന്നാണെന്നാണ് നിഗമനം. കഴിഞ്ഞ 20 വർഷത്തെ മനുഷ്യ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട രോഗങ്ങളുണ്ടാക്കിയ അവ വവ്വാലിൽ നിന്ന് , ഇടയ്ക്കുള്ള ആതിഥേയ മൃഗം വഴി മനുഷ്യനിലെത്തിയ കൊറോണ വൈറസുകളാണ്.

ഭയക്കേണ്ടതില്ല, ജാഗ്രത വേണം വൈറസിന്റെ പുതിയ യാത്രയുടെ തുടക്കത്തിൽ തന്നെയാണ് ഇത്തരമൊരു കണ്ടെത്തൽ ശാസ്ത്രജ്ഞർ നടത്തിയിരിക്കുന്നത്.ഈ കൊറോണ വൈറസിന് എത്രമാത്രം ഫലപ്രദമായി മനുഷ്യനിൽ കഴിയാനും രോഗമുണ്ടാക്കാനും കഴിയുമെന്നതും, മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പടരാൻ കഴിയുമോ എന്നതും കാത്തിരുന്നു കാണേണ്ടിയിരിക്കുന്നതു മാത്രമാണെന്നതും ഓർക്കുക.കഴിഞ്ഞ 30 വർഷമായി കോറോണ വൈറസുകളേക്കുറിച്ച് പഠനം നടത്തുന്ന അർക്കാനാസാസ് സർവകലാശാല ഗവേഷകൻ സുമിങ്ങ് സാങ്ങ് പറയുന്നതനുസരിച്ച്, പുതിയ വൈറസിനെ നുഷ്യരിലെ കൊറോണ ഇനമെന്ന് ഇപ്പോഴൊന്നും വിളിക്കാനാവില്ല. കാരണം ഈ വൈറസാണ് മലേഷ്യയിലെ രോഗികളിൽ ന്യൂമോണിയ വരുത്തിയതെന്നത് തെളിയിക്കപ്പെട്ടിട്ടില്ല.

























































































































































































































































































SHARE

Author: verified_user