Saturday, 25 November 2023

ആധാർ കാ‌ർഡ് പുതുക്കണോ, ഇല്ലെങ്കിൽ എന്തു സംഭവിക്കും? സൗജന്യമായി ചെയ്യാൻ ഇതാ വഴി

SHARE

ആധാർ കാ‌ർഡ് പുതുക്കണോ, ഇല്ലെങ്കിൽ എന്തു സംഭവിക്കും? സൗജന്യമായി ചെയ്യാൻ ഇതാ വഴി



കഴി‍ഞ്ഞ പത്ത് വർഷങ്ങൾക്കിടെ നിങ്ങൾ ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ മാറുകയോ നിങ്ങളുടെ ഔദ്യോഗിക നമാത്തിൽ (പേര്) എന്തെങ്കിലും മാറ്റം വരുത്തുകയോ ചെയ്തിട്ടുണ്ടോ? അല്ലെങ്കിൽ ഒരു പുതിയ നഗരത്തിലേക്ക് താമസം മാറുകയോ സമീപകാലത്ത് നിങ്ങളുടെ മേൽവിലാസത്തിൽ മാറ്റം വരുകയോ ചെയ്തിട്ടുണ്ടോ? അതുപോലെ നിങ്ങളുടെ കുട്ടിക്ക് അഞ്ചോ അല്ലെങ്കിൽ 15 വയസോ പൂർത്തിയായോ? എങ്കിൽ നിങ്ങളുടെ ആധാർ കാർഡ് വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിൽ ഉപേക്ഷ വിചാരിക്കേണ്ട. അതിന് ചില കാരണങ്ങൾ കൂടിയുണ്ട്.

സൗജന്യ പുതുക്കൽ

നിങ്ങളുടെ ആധാർ കാർഡ് എടുത്തിട്ട് പത്ത് വർഷം തികഞ്ഞതും ആധാർ വിശദാംശങ്ങളിൽ ഇതുവരെയും യാതൊരുവിധ പുതുക്കലും നടത്താത്തവരും കൂടിയാണെങ്കിൽ ആധാർ സൗജന്യമായി പുതുക്കാൻ ഇപ്പോൾ അവസരം ലഭ്യമാണ്. ഡിസംബർ 14 വരെയാണ് യുഐഡിഎഐ പോർട്ടൽ മുഖേന സൗജന്യമായി സ്വയം പുതുക്കാൻ അവസരമുള്ളത്. 

നേരത്തെ 25 രൂപ നൽകി ചെയ്യാൻ കഴിയുമായിരുന്ന സേവനമാണ് ഡിസംബർ 14 വരെ ഒഴിവാക്കിയിരിക്കുന്നത്.ഈ കാലയളവിനുള്ളിൽ ആധാ‌ർ കാർഡ് കൈവശമുള്ളവർക്ക് അവരുടെ ഡെമോഗ്രാഫിക് ഡേറ്റ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാം. പേര്, വിലാസം, ജനനത്തീയതി, ലിംഗം, ഫോൺ നമ്പർ, ഇ-മെയിൽ എന്നിങ്ങനെയുള്ള വിശദാംശങ്ങളാണ് ഇപ്പോൾ സൗജന്യമായി സ്വയം പുതുക്കാവുന്നത്. അതേസമയം കണ്ണിന്റെ ഐറിസ്, ഫോട്ടോ അല്ലെങ്കിൽ മറ്റ് ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നതിനായി നേരിട്ട് തന്നെ ആധാർ സേവന കേന്ദ്രങ്ങളിൽ എത്തേണ്ടതും നിശ്ചിത നിരക്കിൽ ഫീസ് നൽകേണ്ടതുമാണ്.

എന്തുകൊണ്ട് പുതുക്കണം?

തിരിച്ചറിയൽ രേഖകൾ പുതുക്കുന്നത് നിർബന്ധമല്ല. എന്നിരുന്നാലും ആധാർ കാർഡ് എടുത്തിട്ട് 10 വർഷം കഴിഞ്ഞവരെ, അനുബന്ധ രേഖകൾ പുതുക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനാണ് നീക്കം. ഇതിലൂടെ വിവരശേഖരത്തിന്റെ കൃത്യത വർധിപ്പിക്കുകയാണ് യുഐഡിഎഐ ലക്ഷ്യമിടുന്നത്. കൂടാതെ ആധാർ തട്ടിപ്പുകൾക്ക് തടയിടുന്നതിനും വിവരം പുതുക്കൽ സഹയാകരമാകും.

അതുപോലെ ആധാറുമായി മൊബൈൽ നമ്പർ ലിങ്ക് ചെയ്യാത്തവർ അത് നിർബന്ധമായും എത്രയും വേഗം ചെയ്തിരിക്കണം. ആധാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും ആധാർ ഉപയോഗപ്പെടുത്തിയുള്ള ഓൺലൈൻ സേവനങ്ങൾക്ക് വൺ ടൈം പാസ്വേഡ് (ഒടിപി) ആവശ്യമാണ്. ഇതിനായി ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകേണ്ടതുണ്ട്. അതിനാൽ ആധാറിലേക്ക് മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ ഇതുവരെ നൽകാതിരുന്നവർക്കും നിലവിലുള്ള മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവയിൽ മാറ്റം വന്നവർക്കും അത് ബന്ധപ്പെട്ട ആധാർ സേവന കേന്ദ്രങ്ങൾ മുഖേന അപ്‌ഡേറ്റ് ചെയ്യാം.


























































































































































































































































































SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.