Tuesday, 7 November 2023

പുതിയ ഇന്ധനം MD-15; ലാഭം 2,280 കോടി രൂപ,ഡീസലിന് വിട ചൊല്ലാനൊരുങ്ങി ഇന്ത്യൻ റെയിൽവെ

SHARE

പുതിയ ഇന്ധനം MD-15; ലാഭം 2,280 കോടി രൂപ,ഡീസലിന് വിട ചൊല്ലാനൊരുങ്ങി ഇന്ത്യൻ റെയിൽവെ



റെയിൽവെയുടെ ഡീസൽ ലോക്കോമോട്ടീവുകളുടെ ഭാവി ഇന്ധനമായി മാറാൻ സാധ്യതയുള്ള പുതിയ ഇന്ധനമാണ് MD-15. ഇന്ത്യൻ റെയിൽവെയുടെ ടെക്നിക്കൽ അഡ്വൈസർ റിസർച്ച് ഡിസൈൻ & സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ (RDSO), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡുമായി (IOCL) സഹകരിച്ചാണ് ചിലവ് കുറഞ്ഞ പ്രത്യക ഇന്ധനം വികസിപ്പിച്ചത്. റെയിൽവെയുടെ ഡീസൽ ആശ്രിതത്ത്വം കുറയ്ക്കുന്നതിനൊപ്പം, അന്തരീക്ഷ മലിനീകരണം മെച്ചപ്പെട്ട തോതിൽ ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.പുതിയ ഇന്ധനമായ MD-15 എന്ന നാമം, മെഥനോൾ, ഡീസൽ 15 എന്നിവയുടെ പേരിന്റെ ആദ്യാക്ഷരങ്ങളെ സൂചിപ്പിക്കുന്നു. MD-15 ഉപയോഗിക്കുന്നതിലൂടെ വാർഷികാടിസ്ഥാനത്തിൽ 24 കോടി ലിറ്റർ ഡീസൽ ലാഭിക്കാമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിലൂടെ 2,280 കോടി രൂപയാണ് റെയിൽവെയ്ക്ക് ലാഭിക്കാൻ സാധിക്കുന്നത്. നിലവിൽ ഇന്ത്യൻ റെയിൽവെ ഒരു വർഷം ഏകദേശം 160 കോടി ലിറ്ററാണ് ഉപയോഗിക്കുന്നത്.

RDSO, ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി നിലവിൽ ഒരു കരാറിൽ ഏർപ്പെട്ടിരിക്കുന്നു. ഏഴ് മാസം മുമ്പാണ് MD-15 ഇന്ധനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർണമായ തോതിൽ ആരംഭിച്ചത്. ഭാരത സർക്കാരിന്റെ മെഥനോൾ മിഷന്റെ ഭാഗമായിട്ടാണിത്. ഇന്ത്യൻ റെയിൽവെയുടെ, ഒരു ഇന്ധനം എന്ന നിലയിൽ ഡീസലിനോടുള്ള ആശ്രിതത്ത്വം കുറയ്ക്കുക എന്നതാണ് മിഷന്റെ ഉദ്ദേശം.

MD-15 എന്നത്, ഡീസൽ, 15% മെഥനോൾ എന്നിവയുടെ മിശ്രിതമാണ്. എന്നാൽ ഈ രണ്ട് ഇന്ധനങ്ങൾ തമ്മിൽ മിക്സ് ചെയ്യുകയെന്നത് സങ്കീർണമാണ് മെഥനോൾ എന്നത് ഏക തന്മാത്ര അധിഷ്ഠിതമായ ഇന്ധനമാണ് (Single-Molecule Fuel). ഇക്കാരണത്താൽ ഇത് ഡീസലുമായി നേരിട്ട് കൂട്ടിച്ചേർക്കുക സാധ്യമല്ല. മറ്റ് ചില അഡിക്ടീവുകൾ കൂടി മിശ്രിതത്തിൽ ഉൾപ്പെടുത്തേണ്ടതായുണ്ട്. ഇന്ധനത്തിൽ ശരിയായ തോതിൽ മിശ്രണം നടത്തി ഡീസൽ ലോക്കോമോട്ടീവുകളിൽ ഉപയോഗിക്കാനാണ് ശ്രമം. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ആഭ്യന്തരമായി സ്വയം വികസിപ്പിച്ചെടുുത്ത 14% അഡിക്ടീവ്സ് ചേർത്താണ് നിലവിൽ ബ്ലെൻഡ് തയ്യാറാക്കുന്നത്. ഇതിൽ 71% മിനറൽ ഡീസലും, 15% മെഥനോളുമാണ് അടങ്ങിയിരിക്കുന്നത്.

ഇന്ത്യൻ റെയിൽവെയുടെ ഏറ്റവും പുതിയ ഡീസൽ ലോക്കോമോട്ടീവുകളിൽ MD-15 ഇന്ധനം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചു. ഡീസലിനെ അപേക്ഷിച്ച് ഉയർന്ന ഇന്ധനക്ഷമതയാണ് ലഭിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.കൂ‍ടാതെ പുതിയ ഇന്ധനം ഉപയോഗിച്ചപ്പോൾ സിലിണ്ടർ ടെമ്പറേച്ചർ കുറഞ്ഞു നിന്നത് എൻജിൻ ഘടകങ്ങളുടെ ആയുസ്സ് വർധിപ്പിക്കുന്നു. ഇതിലൂടെ എൻജിൻ ലൈഫ് വർധിക്കുകയാണ് ചെയ്യുന്നത്.

മലിനീകരണമുണ്ടാക്കുന്ന ഘടകങ്ങളുടെ പുറന്തള്ളൽ വലിയ തോതിൽ കുറഞ്ഞു നിൽക്കുന്നതും നേട്ടമാണ്. ട്രയൽ നടത്തിയതിനു ശേഷം റിപ്പോർട്ട് റെയിൽവെയ്ക്ക് സമർപ്പിക്കും. ഡീസൽ എൻജിനുകളിൽ MD-15 ഇന്ധനം പകരമായി ഉപയോഗിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നത് ഇന്ത്യൻ റെയിൽവെയാണ്.




























































































































































































































































































SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.