Monday, 11 December 2023

നവകേരള സദസ്സിന് മുന്നോടിയായി പാലായിൽ പാലാ നഗരസഭാ വിളംബര ജാഥ സംഘടിപ്പിച്ചു.തോമസ് ചാഴികാടൻ എംപി ഫ്ലാഗ് ഓഫ്‌ ചെയ്തു

SHARE
കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

നവകേരള സദസ്സിന് മുന്നോടിയായി പാലാ നഗരസഭാ വിളംബര ജാഥ സംഘടിപ്പിച്ചു. ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച വിളംബര ജാഥ തോമസ് ചാഴിക്കാടൻ എംപി ഫ്ലാഗ് ഓഫ് ചെയ്തു.

നഗരസഭാ അധ്യക്ഷ ജോസിൻ ബിനു പാലാ ആർഡിഒ പി ജി രാജേന്ദ്രബാബു മുനിസിപ്പൽ കൗൺസിലേഴ്‌സ് രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കൾ റാലിയിൽ അംഗൻവാടി പ്രവർത്തകർ തൊഴിലുറപ്പ് പ്രവർത്തകർ ഹരിത കർമ്മ സേനാംഗങ്ങൾ ആശാകർഷ കുടുംബശ്രീ പ്രവർത്തകർ നേതൃത്വം നൽകി. ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ പ്രതിനിധികൾ വിദ്യാർത്ഥികൾ പൊതുജനങ്ങൾ എന്നിവർ ജാഥയിൽ പങ്കെടുത്തു.

വിളംബര ജാഥയിൽ വാദ്യമേളങ്ങൾ നാടൻ കലാരൂപങ്ങൾ ടൂവീലർ റാലി എന്നിവ സംഘടിപ്പിച്ചു. റാലിയുടെ സമാപനത്തോടനുബന്ധിച്ച് ഗാനമേളയും സംഘടിപ്പിച്ചിരുന്നു. പ്രചാരണ സമിതിയുടെ സാവിയോ കാവുകാട്ട് ചാർലി മാത്യു ബിജു പാലുപ്പടവൻ ജെയ്‌സൺ മാന്തോട്ടം പി മജീദ് തുടങ്ങിയവർ പങ്കെടുത്തു.
പാലായുടെ ചരിത്രത്തിൽ ആദ്യമായി മന്ത്രിസഭ ഒന്നാകെ ജനങ്ങളുമായി നേരിട്ട് വരുന്ന നവകേരള സദസ്സിനായുള്ള ഒരുക്കങ്ങൾ പാലായിൽ പൂർത്തിയായി കഴിഞ്ഞു വിവിധ സർക്കാർ വകുപ്പുകൾ ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്കാണ് നഗരസഭയിൽ നവ കേരള സദസ്സ് നടക്കുക. ഇത് 26000 ച. അടി. വിസ്തീർണ്ണമുള്ള പന്തൽ ഒരുങ്ങി കഴിഞ്ഞു. നിവേദനങ്ങൾ ഏകദേശം രണ്ടു സമയത്ത് സ്വീകരിക്കാൻ ആയിട്ടാണ് തീരുമാനിച്ചിരിക്കുന്നത്.

 25 കൗണ്ടറുകൾ പ്രത്യേകമായി നഗരസഭാ സൗകര്യത്തിൽ ക്രമീകരിക്കും വയോജനങ്ങൾക്കും അംഗപരിമിതർക്കും പ്രത്യേക കൌണ്ടർ ഉണ്ടാകും. ഇരിപ്പിട സൗകര്യങ്ങളോടെയാണ് നിവേദന ശേഖരണ കേന്ദ്രങ്ങൾ സജ്ജീകരിക്കുക കുടിവെള്ളവും വിതരണം ചെയ്യും.

 നിവേദനങ്ങളും മറ്റ് അപേക്ഷകളും നൽകാനുള്ള നിർദ്ദേശങ്ങളും ലഭ്യമാക്കിയിട്ടുണ്ട് ഓരോ വിഷയങ്ങൾക്കും പ്രത്യേക അപേക്ഷയാണ് ഉണ്ടാവേണ്ടത് മുഖ്യമന്ത്രിയുടെ മുഖ്യ മന്ത്രിമാരുടെയോ മറ്റ് മന്ത്രിമാരുടെയോ പേരിൽ അപേക്ഷ നൽകാം


 തപാൽ പിൻകോഡ് നമ്പർ ചേർത്തു കൃത്യമായി വിലാസം ഫോൺ നമ്പറും ഉണ്ടായിരിക്കണം അപേക്ഷയിൽ ഉണ്ടായിരിക്കണം തുടർനടപടികൾ ഫോൺ സന്ദേശത്തിലൂടെയാണ്.

 മുമ്പ് അപേക്ഷ സംബന്ധിച്ചിട്ടുള്ളതാണെങ്കിൽ ലഭിച്ച ഫയൽ നമ്പർ കൂടി ഉൾപ്പെടുത്തണം ഭിന്നശേഷിക്കാർക്കും രോഗികൾക്കും അപേക്ഷകൾ സഹായിയും സമർപ്പിക്കാം ചികിത്സയുമായി ബന്ധപ്പെട്ട അപേക്ഷകളിൽ ആവശ്യമായ കുറിപ്പടികളും ആശുപത്രി രേഖകളും ഉൾപ്പെടുത്തേണ്ടതുണ്ട്

കേരളാ ഹോട്ടൽ ന്യൂസിന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

SHARE

Author: verified_user