Monday, 11 December 2023

നവകേരള സദസ്സ് 10 മുതൽ ഇടുക്കി ജില്ലയിൽ; പര്യടനം ഇങ്ങനെ.

SHARE
തൊടുപുഴ ∙ സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കാനും നവകേരള നിർമിതിക്ക്  നാടിന്റെ പിന്തുണ ആർജിക്കാനും മുഖ്യമന്ത്രി മന്ത്രിമാരും നേതാക്കളും പങ്കെടുത്ത മണ്ഡലാ അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന നവകേരള സദസ്സ് ഇടുക്കി ജില്ലയിൽ 10 11 12 തീയതികളിൽ പര്യടനം ആരംഭിച്ചു. 

നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും ഇടുക്കി ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളുടെയും പര്യടനം നടത്തും. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുന്ന പ്രഭാത യോഗവും നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള ബഹുജന സദസ്സും ആണ് നടക്കുക. മണ്ഡല സദസ്സ് നടക്കുന്നതിനു മുൻപ് ജനങ്ങൾക്ക് പരാതി സമർപ്പിക്കാൻ സൗകര്യം ഉണ്ടായിരിക്കും

നവ കേരള സദസ്സിന് മുന്നോടിയായി വീട്ടുമുറ്റ സദസ്സുകൾ ഭവന സന്ദർശനം ബൈക്ക് റാലികൾ നവ കേരള ദീപം തെളിക്കൽ വിളംബര ജാഥകൾ തിരുവാതിര എന്നിവയും സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ കെ കെ ശിവരാമൻ സിപിഐ ജില്ലാ സെക്രട്ടറി കുമാർ കേരള കോൺഗ്രസ് ഉന്നത അധികാര സമിതിംഗം കെ ഐ ആന്റണി വി വി മത്തായി എന്നിവർ അറിയിച്ചു.

തൊടുപുഴ നിയോജക മണ്ഡലത്തിന്റെ നവകേരള സദസ് ഡിസംബർ 10ന് വൈകിട്ട് ആറിന് തൊടുപുഴ ഗാന്ധി സ്‌ക്വയർ ഗ്രൗണ്ടിൽ നടന്നു . ഇടുക്കി നിയോജകമണ്ഡലത്തിന്റെ നവകേരള സദസ് ഡിസംബർ 11-ന് രാവിലെ 9.30-ന് ചെറുതോണി പുതിയ ബസ് സ്റ്റാൻഡ് ഗ്രൗണ്ടിലും, ദേവികുളം മണ്ഡലത്തിന്റെ നവകേരള സദസ് ഡിസംബർ 11-ന് വൈകീട്ട് 3-ന് അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളിലും, ഉടുമ്പൻചോല നിയോജക മണ്ഡലത്തിന്റെ നവകേരള സദസ് നടുംകണ്ടം സ്‌കൂളിലും നടക്കും. സെബാസ്റ്റ്യൻസ് സ്കൂൾ ഗ്രൗണ്ടിൽ ഡിസംബർ 11ന് വൈകിട്ട് ആറിന് തേക്കടിയിൽ മന്ത്രിസഭായോഗം 12ന് പീരുമേട് മണ്ഡലത്തിന്റെ നവകേരള സദസ് വണ്ടിപ്പെരിയാർ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ രാവിലെ 11ന് നടക്കും.
SHARE

Author: verified_user