കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പാലാ യൂണിറ്റ് 2023 ക്രിസ്തുമസ് ആഘോഷവും,2024 ന്യൂ ഇയർ പ്രമാണിച്ചുള്ള ആഘോഷവും, പാലാ കൊച്ചിടപാടി സ്നേഹാരാം സ്പെഷ്യൽ സ്കൂൾ ഫോർ ഡിഫറെന്റ്ലി എബിൽഡ് സ്കൂളിൽ സിസ്റ്റേഴ്സിന്റെയും കുട്ടികളുടെയും അന്തേവാസികളുടെയും കൂടെ ആഘോഷിച്ചു.പാലാ യൂണിറ്റ് പ്രസിഡന്റ് ബിജോയ് വി ജോർജിന്റെ (St. അൽഫോൻസാ ഫുഡ് കോർട്ട് ഭരണങ്ങാനം) നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പാലാ യൂണിറ്റ് സെക്രട്ടറി ബിപിൻ തോമസ്( മോഡേൺ ഹോട്ടൽ പാലാ ), യൂണിറ്റ് വൈസ് പ്രസിഡന്റ് എം ടി ദേവസ്യ ബേബീസ് റസ്റ്റോറന്റ് രാമപുരം, ജോബിൻ ജോർജ് എന്നിവർ പങ്കെടുത്തു. പാലാ യൂണിറ്റിന്റെ മുഴുവൻ മെമ്പർമാരെയും പ്രതിനിധീകരിച്ചു നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട സിസ്റ്റേഴ്സിന്റെ പ്രാർത്ഥനയും സന്തോഷവും ഈ അവസരത്തിൽ എല്ലാവരെയും അറിയിക്കുകയുണ്ടായി.
സ്നേഹരം സ്‌പെഷ്യൽ സ്‌കൂളിനെ കുറിച്ച്
സ്‌നേഹരം സ്‌പെഷ്യൽ സ്കൂൾ ഫോർ ഡിഫറെൻറ്റലി ഏബിൾഡ് കോട്ടയം ജില്ലയിലെ പാലാ ബ്ലോക്കിൽ 2001-ൽ സ്ഥാപിതമായി, ഈ സ്കൂൾ പ്രൈവറ്റ് ലിമിറ്റഡ് ആയിട്ടാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്‌കൂളിൽ 1 മുതൽ 8 വരെയുള്ള ഗ്രേഡുകൾ പെടുത്തിയിട്ടുണ്ട്. സ്‌കൂൾ കോ-എജ്യുക്കേഷണൽ ആണ്, അതിനോട് അനുബന്ധിച്ച് ഒരു പ്രീ-പ്രൈമറി വിഭാഗമുണ്ട്. സ്കൂൾ സ്വകാര്യ സ്വഭാവമുള്ളതിനാൽ സ്കൂൾ കെട്ടിടം ഷിഫ്റ്റ് സ്കൂളായി ഉപയോഗിക്കുന്നില്ല. മലയാളമാണ് ഈ സ്കൂളിലെ പഠന മാധ്യമം. ഏത് കാലാവസ്ഥയിലും റോഡിലൂടെ ഈ വിദ്യാലയം സമീപിക്കാവുന്നതാണ്. ഈ സ്കൂൾ അക്കാദമിക് സെഷൻ എല്ലാ വർഷവും ഏപ്രിലിൽ ആരംഭിക്കുന്നു.
കേരളാ റസ്റ്റോറന്റ് അസോസിയേഷന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക, ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക
യൂട്യൂബ് : https://www.youtube.com/@keralahotelnews
വാർത്തകളും മറ്റും നേരിട്ട് ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന whatsapp ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
വാട്സ്ആപ്പ് : https://chat.whatsapp.com/JKsmnMxdDaeL94JIFxmjBE
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.