Friday, 29 December 2023

കേരളാ കൗമുദി കൊച്ചിയിലെത്തിയതിന്റെ 103-ാം വാർഷികാഘോഷവും 'പവറിംഗ് കേരള കോൺക്ളേവും" കൊച്ചിയിൽ നടന്നു.

SHARE

കൊച്ചി: കേരളകൗമുദി കൊച്ചിയിലെത്തിയതിന്റെ 103-ാം വാർഷികാഘോഷവും കേരളത്തിലെ സേവനമേഖലകൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും സാദ്ധ്യതകളും വിലയിരുത്തുന്ന 'പവറിംഗ് കേരള കോൺക്ലേവും' കൊച്ചിയിൽ നടന്നു.


ഐക്യ കേരളം രൂപപ്പെടുന്നതിനു മുമ്പേ 112 വർഷങ്ങൾക്ക് മുമ്പ് ആരംഭം കുറിച്ച പത്രപ്രവർത്തനം, മാധ്യമ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ദിനപത്രമാണ് കേരളകൗമുദി. ഒരു പത്രത്തിനുമപ്പുറം സാമൂഹിക രാഷ്ട്രീയ സാംസ്കാരിക വാണിജ്യ വ്യവസായ തൊഴിൽ മേഖലകളിൽ തുടർച്ചയായി ഇടപെട്ടും പ്രോത്സാഹിപ്പിക്കും, വിമർശിക്കും, ഒപ്പം എന്നും നിലകൊണ്ട ദിനപത്രം ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളും ആദർശങ്ങളും അന്നും ഇന്നും മുറുകെപ്പിടിച്ച് കാലത്തിനൊത്ത് മുന്നേറുന്ന മാധ്യമ സ്ഥാപനമാണ് കേരളകൗമുദി.

ബാങ്ക് ഓഫ് ബറോഡ അവതരിപ്പിക്കുന്ന കേരളകൗമുദി കൊച്ചി @ 103 പാവറിംഗ് കേരള കോൺക്ലേവ്, ഐബിസ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്നത്

കേരളാ ഹോട്ടൽ ന്യൂസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

പാലാരിവട്ടം റിനൈ ഹോട്ടലിൽ രാവിലെ 10ന് ആരംഭിക്കുന്ന ചടങ്ങിൽ എസ്. എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അധ്യക്ഷത വഹിക്കും. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ, സഹകരണ രജിസ്ട്രേഷൻ മന്ത്രി വി എൻ വാസവൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. കൊച്ചി മേയർ എം അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും.ഹൈബി ഈഡൻ എം.പി., ടി.ജെ വിനോദ് കുമാർ എന്നിവർ വിശിഷ്ടാതിഥികളാകും. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വിഎസ് രാജേഷ് ആമുഖ പ്രഭാഷണം നടത്തും.

കാലടി സായി ശങ്കരശാന്തി കേന്ദ്രം ഡയറക്ടർ പി. എൻ. ശ്രീനിവാസനെ കുറിച്ചുള്ള പുസ്തകം " നന്മമരം " ധനമന്ത്രി കെ. എൻ. ബാലഗോപാൽ സഹകരണ മന്ത്രി വി. എൻ. വാസവൻ നൽകി പ്രകാശനം ചെയ്യും. സാമൂഹിക, മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ ചടങ്ങിൽ ആദരിക്കും.കേരളകൗമുദി യൂണിറ്റ് ചീഫ് പ്രഭുവാര്യർ സ്വാഗതവും ഡിജിഎം (മാർക്കറ്റിംഗ്) റോയി ബിസിനസ്സ് നന്ദിയും പറഞ്ഞു.
തുടർന്ന് നടക്കുന്ന പവറിങ് കേരള കോൺക്ലെവിൽ കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വിഎസ് രാജേഷ് മോഡറേറ്ററാകും, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ,  ടെക് ഏഷ്യ ചീഫ് പ്രമോട്ടർ ജോയ്‌സ് മുത്ത് ഫിനാൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ ആർ ബിജിമോൻ ബാങ്ക് ഓഫ് ബറോഡ കേരള സോണൽ ഹെഡും ജനറൽ മാനേജരുമായ ശ്രീജിത്ത്, കേരള ഫിലിം ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ബി ആർ ജേക്കബ് എഴുത്തുകാരനും തിരക്കഥാകൃത്തുമായ സുമേഷ് ചന്ദ്രോത്ത്, ഐ എം എ കൊച്ചി പ്രസിഡന്റ് ഡോക്‌ടർ എം ഹരീഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പങ്കെടുക്കും.





 സർക്കാർ അധികാരത്തിൽ വന്നത് മുതൽ  ഭക്ഷ്യ നയം ആവശ്യപ്പെട്ട് അസോസിയേഷൻ നിവേദനം നൽകിയിരുന്നെങ്കിലും നാളിതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. അന്യസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ ആയുർദൈർഘ്യം മുന്നിട്ട്  നിൽക്കുന്നതിൽ നാടിന്റെ ഭക്ഷണശീലത്തിന് വലിയ പങ്കുണ്ട്. കേരളത്തിന്റെ തന്നതായ ഭക്ഷ്യ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന്  സർക്കാർ ഇടപെടണം. ഉത്പാദനം മുതൽ തീൻമേശ വരെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് കെ എച്ച് ആർ എ സ്വന്തം നിലയിൽ " ടോസ്റ്റ് " എന്ന ഏകോപന രൂപീകരിച്ചിട്ടുണ്ട് മാലിന്യ സംസ്കരണ സംവിധാനം തദ്ദേശസ്ഥാപനങ്ങൾ ഏർപ്പെടുത്താതെ ചെറുകിട വ്യാപാരികൾക്കും ഹോട്ടലുകൾക്കും എതിരെ 50000 മുതൽ ഒരു ലക്ഷം രൂപ വരെ പിഴയിടാക്കുന്നത് ശരിയായ രീതിയല്ല.
 ജി. ജയപാൽ
 സംസ്ഥാന പ്രസിഡന്റ്
കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ

 കേരള ഹോട്ടൽ ന്യൂസിന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യുക, അതുപോലെതന്നെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുന്നതിനും താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

യുട്യൂബ് :  https://www.youtube.com/@keralahotelnews


SHARE

Author: verified_user