തൊടുപുഴ : പ്രമുഖ ഭക്ഷ്യ ബ്രാന്റായ ബ്രാഹ്മിണ്‍സ് ഫുഡ്‌സ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ മണക്കാട് പുതുക്കുളത്ത് ഇല്ലത്ത് വി. വിഷ്ണു നമ്പൂതിരി(68) അന്തരിച്ചു.പ്രണാമങ്ങൾ അർപ്പിച്ചു കൊണ്ട് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ആണ് ഫേസ്‌ബുക്കിലൂടെ ഇത് അറിയിച്ചത്.
ഭാര്യ: മഞ്ജരി (ഇലഞ്ഞി ആലപുരം മഠത്തില്‍മന കുടുംബാഗം). മക്കള്‍: ശ്രീനാഥ് വിഷ്ണു(മാനേജിംഗ് ഡയറക്ടര്‍, ബ്രാഹ്മിണ്‍സ്), സത്യ വിഷ്ണു(ഡയറക്ടര്‍, ബ്രാഹ്മിണ്‍സ്). മരുമക്കള്‍: അര്‍ച്ചന(എക്സിക്യൂട്ടീവ് ഡയറക്ടര്‍, ബ്രാഹ്മിണ്‍സ്), ജിതിന്‍ ശര്‍മ്മ(ഡയറക്ടര്‍, ബ്രാഹ്മിണ്‍സ്).