Thursday, 29 June 2023

ദുൽഖറിന്റെ തകര്‍പ്പന്‍ പ്രകടനം, മില്യണ്‍ വ്യൂസ് കടന്ന് കിംഗ് ഓഫ് കൊത്ത മെഗാടീസർ......

SHARE
                         https://www.facebook.com/keralahotelnews?mibextid=ZbWKwL

എറണാകുളം : കിം​ഗ് ഓഫ് കൊത്ത - ദുൽഖർ സൽമാനെ പ്രധാന കഥാപാത്രമാക്കി അഭിലാഷ് ജോഷി ചെയ്യുന്ന ചിത്രമാണ് കിം​ഗ് ഓഫ് കൊത്ത. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന താരങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഓണം റിലീസായി കിങ് കൊത്ത തിയറ്ററുകളിൽ എത്തും. കണ്ണൻ, തമിഴ് താരം പ്രസന്ന, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, വട ചെന്നൈ താരം സരൺ, അനിഖ സുരേന്ദ്രൻ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു.
ദുൽഖർ തൻ്റെ കരിയറിനെ അടയാളപ്പെടുത്തുന്നത് ഇതുകൊണ്ടാവും! കിംഗ് ഓഫ് കൊത്തയെക്കുറിച്ച് ആരാധകർക്ക് പറയാനുള്ളത് ഇത്രമാത്രമാത്രമാണ്. ചിത്രത്തിൻ്റെ ടീസർ പുറത്തുവിട്ടതോടെ സോഷ്യൽ മീഡിയയാകെ നിറയുന്നത് ദുൽഖറിൻ്റെ കൊത്തയിലെ ലുക്കാണ്. സിനിമയുടെ ഫസ്റ്റ്ലുക്ക് മുതൽ പ്രേക്ഷകരിൽ നിറഞ്ഞുനിന്ന ആകാംക്ഷ ഇതോടെ ഇരട്ടിക്കുകയായി. കാരണം ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളും കൊണ്ട് നിറഞ്ഞതാണ് ടീസർ. എന്താണ് കൊത്തയെന്നും അവിടുത്തെ ജീവിതമെന്നും വ്യക്തമാക്കുന്നതാണ് ടീസർ.
                            https://chat.whatsapp.com/HfNOrGBREHM69NeV0qOVYa

ടീസര്‍ റിലീസിൻ്റെ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടതോടെ ട്വിറ്ററിന്റെ ഇന്ത്യാ ട്രെന്‍ഡിങ്ങ് ലിസ്റ്റില്‍ കിംഗ് ഓഫ് കൊത്ത ഇടംപിടിച്ചിരുന്നു. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററിനു മുന്നോടിയായി ദുല്‍ഖറിന്റെ 11 വര്‍ഷത്തെ സിനിമാ കരിയര്‍ ഓര്‍മപ്പെടുത്തിയുള്ള വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഈ വിഡിയോയും ട്രെന്‍ഡിങ്ങില്‍ വന്നിരുന്നു. ഒരു ദിവസമല്ല ഒരാഴ്ച വരെ ആസ്വദിക്കാന്‍ കഴിയുന്ന ടീസറായിരിക്കും കിംഗ് ഓഫ് കൊത്തയുടേതെന്നാണ് നിര്‍മാതാക്കള്‍ ട്വീറ്റ് ചെയ്തിരുന്നത്. അത് ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ടീസർ. ഓഗസ്റ്റ് മാസത്തിലായിരിക്കും ചിത്രത്തിന്റെ റീലീസെന്നാണ് ടീസറില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഓണത്തിന് ചിത്രം തിയറ്ററുകളിലെത്തുമെന്ന് മുന്‍പ് സൂചനകള്‍ വന്നിരുന്നു.
                                    https://www.youtube.com/@keralahotelnews
SHARE

Author: verified_user