Wednesday, 28 June 2023

കേരള ഷോപ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡ് കണ്ണൂർ - വിദ്യാഭ്യാസ ആനുകൂല്യ വിതരണം

SHARE

കണ്ണൂർ : കേരളാ ഷോപ്പ്സ് & കൊമേർഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡ് കണ്ണുർ ജില്ലയിലെ ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ SSLC,+2, ഡിഗ്രി, PG തലത്തിൽ ഉന്നത വിജയം നേടിയവർക്ക്‌ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ഹോട്ടൽ വൃന്ദാവൻ കോൺഫ്രൻസ് ഹാളിൽ വെച്ച് നടന്ന യോഗത്തിൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ ജി. ജയ്പാൽ (സ്റ്റേറ്റ് പ്രസിഡന്റ് കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ) അധ്യക്ഷതയിൽ പി. പി. ദിവ്യാ കണ്ണൂർ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌  ഉദ്ഘാടനം ചെയ്യുകയും ചെയ്തു. 

തൊഴിലാളി ക്ഷേമനിധി കുടിശിക നിവാരണം അംഗത്വ രെജിസ്ട്രേഷൻ, പെൻഷൻ പദ്ധതി, വിവിധ ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ചുള്ള ബോധവൽക്കരണം, പൂട്ടിപ്പോയ സ്ഥാപനങ്ങളെ ക്ഷേമനിധിയിൽ നിന്നും നീക്കം ചെയ്യൽ തുടങ്ങി ബോർഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ മുന്നോടിയായിട്ടാണ് കണ്ണൂർ ജില്ലയിലെ യോഗം സംഘടിപ്പിച്ചത്.

 പ്രസ്തുത യോഗത്തിൽ വിവിധ ട്രേഡ് യൂണിയൻ നേതാക്കളും , സംഘടനാ പ്രതിനിധികളും വ്യാപാര വ്യവസായി പ്രതിനിധികളും പങ്കെടുത്ത് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

 പ്രസ്തുത വിഭാഗത്തിൽ ഉൾപ്പെട്ട ഉന്നത വിജയം അവാർഡും സർട്ടിഫിക്കറ്റും വിതരണം നടത്തി. 

 തുടർന്ന് കണ്ണൂർ ജില്ലയിൽ ഉപദേശക സമിതി രൂപീകരിക്കുന്നതിനുള്ള യോഗം വിവിധ തൊഴിലാളി/ തൊഴിലുടമ സംഘടനകളുടെ പ്രതിനിധികളെയും കൂട്ടി യോഗം നടത്തുകയും ചെയ്തു.
                                       https://www.youtube.com/@കേരളഹോട്ടൽന്യൂസ്
                        https://chat.whatsapp.com/HfNOrGBREHM69NeV0qOVYa

1960 ലെ കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാജിഷ്‌മെന്റ്സ് ആക്ടിന്റെ പരിധിയില്‍ വരുന്ന തൊഴിലാളികള്‍ക്കും സ്വന്തമായി തൊഴില്‍ ചെയ്യുന്ന ആളുകള്‍ക്കും ആശ്വാസം നല്കുന്നതിനും അവരുടെ ക്ഷേമം അഭിവൃദ്ധിപ്പെടുത്തുന്നതിനും, പെന്‍ഷന്‍ നല്കുന്നതിനും വേണ്ടി ഒരു ക്ഷേമനിധി രൂപീകരിക്കുന്നതിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും വേണ്ടി കേരള നിയമ-ഭ പാസ്സാക്കിയ ബില്ലിന്റെ അടിസ്ഥാനത്തിനല്‍ രൂപീകരിച്ച ആക്ട് ആണ് 2006 ലെ കേരള ഷോപ്പ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാജിഷ്‌മെന്റ് ആക്ട്.

സര്‍ക്കാര്‍ ഉത്തരവുകളിലൂടെ ഭേദഗതികള്‍ വരുത്തുകയും അംഗങ്ങള്‍ അടയ്ക്കുന്ന തുക തിരികെ നല്‍കുന്നതിന് വ്യവസ്ഥ ചെയ്തുകൊണ്ടും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഈ പദ്ധതിയില്‍ ചേരുന്നതിനുള്ള പ്രായപരിധി 55 വയസ്സായി ഉയര്‍ത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കണ്‍സ്യൂമര്‍ ഫെഡറേഷന്റെ കീഴിലുള്ള ത്രിവേണി സ്റ്റോറുകള്‍, നീതി സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍, കൃഷി വകുപ്പിന്‍ കീഴിലുള്ള ഹോര്‍ട്ടി കോര്‍പ്പ് തുടങ്ങിയവയില്‍ ജോലി ചെയ്യുന്ന (പി.എസ്.സി വഴി നിയമനം ലഭിച്ചവരും മറ്റ് വിധത്തില്‍ പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള അര്‍ഹതയുള്ളവരും ഒഴികെ) വരെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം പ്രവര്‍ത്തിക്കുന്നു. വയനാട് ഒഴികെയുള്ള പതിമൂന്നു ജില്ലകളിലും ജില്ലാ എക്സിക്യൂട്ടീവ് ഓഫീ-റുടെ കാര്യാലയം പ്രവര്‍ത്തിക്കുന്നു.

വയനാട് ജില്ലയുടെ ചുമതല കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് ഓഫീ-ര്‍ വഹിക്കുന്നു. പദ്ധതി നിര്‍വഹണത്തിനായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസിര്‍ക്കു പുറമെ ജില്ലകളില്‍ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ പ്രവര്‍ത്തിക്കുന്നു.

                      


SHARE

Author: verified_user