Saturday, 22 July 2023

ഗതാഗത നിയമലംഘനത്തിന് ഇനി ആകാശത്തിൽ നിന്നും പിടിവീഴും. ഹൈടെക് ഡ്രോൺ ക്യാമറയുമായി MVD..... ഇനി ആകാശത്തും രക്ഷയില്ല

SHARE
                                       https://www.youtube.com/@keralahotelnews


 തിരുവനന്തപുരം : ഗതാഗത നിയമലംഘനത്തിന് ആകാശത്തുനിന്ന് പിടിവീഴും. ഡ്രോൺ അധിഷ്ഠിത എ ഐ ക്യാമറ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. ഗതാഗത കമ്മീഷണർ സർക്കാരിന് ശുപാർശ നൽകി. ഗതാഗത കമ്മീഷണർ എസ് ശ്രീജിത്ത് തയ്യാറാക്കിയ പദ്ധതി സർക്കാരിന്റെ പരിഗണനയ്ക്ക്  അയച്ചു.


കേരളത്തിലെ ഗ്രാമങ്ങളിൽ പോലും ഇപ്പോൾ ചർച്ചയാകുന്നത് എഐ ക്യാമറകളാണ്. റോഡ് അപകടങ്ങൾ കുറയ്ക്കാനായി സർക്കാർ 726 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ ക്യാമറകളുടെ സവിശേഷതകൾ അതിശയിപ്പിക്കുന്നതാണ്. വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയോ ഹെൽമറ്റ് ധരിക്കാതെയോ യാത്രചെയ്താൽ ക്യാമറയ്ക്ക് അത് മനസിലാക്കാനുള്ള കഴിവുണ്ട്. ഫോൺ ഉപയോഗിച്ചാലും ബൈക്കിൽ ട്രിപ്പിൾസ് പോയാലുമെല്ലാം ഇത് തന്നെയാണ് അവസ്ഥ.

                         https://chat.whatsapp.com/HfNOrGBREHM69NeV0qOVYa
SHARE

Author: verified_user