വയനാട് : കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ KHRA മുൻ സംസ്ഥാന പ്രസിഡന്റ് കുര്യാക്കോസ് അനുസ്മരണവും ഉടമയുടെ മക്കളിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും ഉപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്‌റ്റിൻ ബേബി പ്രസ്തുത ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹോട്ടൽ മേഖലയിൽ ഇത്തരത്തിലുള്ള ചടങ്ങുകൾ മാതൃകയാണന്നും കോവിഡ് കാലത്ത് ഉൾപ്പെടെ ഭൂരിപക്ഷം ഹോട്ടലുടമകളും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നതിനും സഹായങ്ങൾ എത്തിക്കുന്നതിനും മുൻ നിരയിൽ ഉണ്ടയിരുന്നുവെന്നും ഇത് അഭിനന്ദനം അർഹിക്കുന്നതായും ജസ്റ്റിൻ ബേബി പറഞ്ഞു.
കെഎച്ച്ആർഎ ജില്ലാ പ്രസിഡന്റ് ബിജു മന്ന അധ്യക്ഷതവഹിച്ചു. പഠനോപകരണങ്ങളുടെ വിതരണം നഗരസഭാചെയർപേഴ്സൺ സി.കെ രത്നവല്ലി നിർവഹിച്ചു. കെ എച്ച്ആർഎ സംസ്ഥാന സെക്രട്ടറി അനീഷ് ബി നായർ അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയർമാൻ ജേക്കബ്ബ് സൊബസ്റ്റ്യൻ, സ്കിൽ ഡെവലപ്പ്മെന്റ് സഹകരണ സംഘം പ്രസിഡന്റ് സി പി മുഹമ്മദാലി, പി ആർ ഉണ്ണി കൃഷ്ണൻ. യു.സുബൈർ, പി.അബ്ദുൾ ഗഫൂർ , എം.കെ സഹീർ എന്നിവർ സംസാരിച്ചു