Tuesday, 11 July 2023

KHRA മെമ്പർമാരുടെ മുഴുവൻ ഹോട്ടലുകളിലും വില വിവരപ്പട്ടിക പ്രദർശിപ്പിക്കണം

SHARE

 കൽപ്പറ്റ : വയനാട് ജില്ലയിലെ കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ വർദ്ധിച്ചു വരുന്ന വിലവർധനവും മൂലം മെമ്പർമാരുടെ ഹോട്ടലുകളിലെ വില വിവരം ചർച്ച ചെയ്യുന്നതിനായി KHRA ജില്ലാ യൂണിറ്റ് പ്രതിനിധികളുടെയും മെമ്പർമാരുടെയും യോഗം എ ഡി എം എൻ ഐ ഷാജുവിന്റെ ആദ്യക്ഷതയിൽ ചേർന്നു.
 ജില്ലയിലെ ഹോട്ടലുകളിലെ ഭക്ഷ്യ പദാർത്ഥങ്ങളുടെ ഗുണമേന്മയും അളവ് പാലിക്കുന്നതാണെന്നും, അസോസിയേഷന്റെ നേതൃത്വത്തിൽ ജൂലൈ 12 മുതൽ പഞ്ചായത്ത് തലത്തിൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ഹോട്ടലുകളുടെ ശുചിത്വം, പഞ്ചായത്ത്‌ ലൈസൻസ് 6 മാസം കൂടുമ്പോൾ ഉള്ള,വെള്ളം പരിശോധന നടത്തിയ സർട്ടിഫിക്കറ്റ് & ഫുഡ് ഹാൻഡ്‌ലിഴ്സിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് മുതലായവ സൂക്ഷിക്കുന്നത് സംബന്ധിച്ച് മെമ്പർമാർക്ക് ബോധവൽക്കരണം നടത്തുന്നതിനും, എല്ലാ ഹോട്ടലുകളിലും വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ട്ന്ന്ഉറപ്പ് വരുത്തുന്നതിനും യോഗം തീരുമാനിച്ചു
                            https://chat.whatsapp.com/HfNOrGBREHM69NeV0ഖൂവ്യ



SHARE

Author: verified_user