വൃത്തിയും രുചിയുള്ള ഭക്ഷണം ഉറപ്പാക്കാൻ ഓരോരുത്തർക്കും കടമയുണ്ടെന്ന് ഭക്ഷ്യസുരക്ഷ വിഭാഗം കോട്ടയം ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ സി. ആർ. രൺദീപ് പറഞ്ഞു. കേരളകൗമുദി കോട്ടയവും കോട്ടയം ഫുഡ് സേഫ്റ്റി കമ്മീഷണറിന്റെയും അഭിമുഖ്യത്തിൽ കോട്ടയം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച ഭക്ഷ്യസുരക്ഷാ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജിന്റെ അധ്യക്ഷതയിൽ കേരളകൗമുദിയും ഭക്ഷ്യ സുരക്ഷാ വകുപ്പും സംയുക്തമായി കോട്ടയം പ്രസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച ഭക്ഷ്യസുരക്ഷാ ബോധവൽക്കരണ സെമിനാർ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ രൺദീപ് സി ആർ ഉദ്ഘാടനം ചെയ്തു. ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം യൂണിറ്റ് പ്രസിഡന്റ് പി മനോജ് കുമാർ നഗരസഭ കൗൺസിലർ ജയ്മോൻ ജോസഫ്, കേരളകൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ സ്പെഷ്യൽ കരസ്പോണ്ടൻ വി ജയകുമാർ ഓൾ കേരള ഗേറ്ററിംഗ് അസോസിയേഷൻ സംസ്ഥാന പ്രിൻസ് ജോർജ് തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.
കാഞ്ഞിരപ്പള്ളി ആപ്പിൾ ബി റസ്റ്റോറന്റ് ഉടമ ഷാഹുൽഹമീദ്, കുമരകം ബാക്ക് വാട്ടർ റിപ്പിൾസ് ആനന്ദ് എംപി അലക്സ് മോൻ ജോസഫ് പർണ്ണശാല കാറ്ററിങ് ഉടമ മാത്തുക്കുട്ടി പർണ്ണശാല, ടൗൺ ബേക്കറിക്ക് വേണ്ടി ഹരിപ്രസാദ്, ചങ്ങനാശ്ശേരി നഗരസഭ കാന്റീൻ ഉടമ രാജേഷ്, സമുദ്ര റസ്റ്റോറന്റ് ആൻഡ് കരിമ്പിൻ ടെസ്റ്റ് ലാൻഡ് സാരഥി രാജൻ, ശ്രീ ഗണേശ കാറ്ററിങ് സർവീസിനു വേണ്ടി ശോഭന ജയപ്രകാശ്, സത്യൻ ജയപ്രകാശ് എന്നിവർ കേരളകൗമാദിയുടെ ഗുഡ് ഫുഡ് അവാർഡും സർട്ടിഫിക്കറ്റും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ രൺദീപ് നിന്ന് ഏറ്റുവാങ്ങി.
വൃത്തിയെ അടിസ്ഥാനമാക്കിയാണ് ഭക്ഷണശാലകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നത് ലൈസൻസ് രജിസ്ട്രേഷൻ ഹെൽത്ത് കാർഡ് ഡിസ്പ്ലേ ബോർഡുകൾ എന്നിവ ഉണ്ടായിരിക്കണം വൃത്തിയുള്ള അടുക്കള ഭക്ഷണപദാർത്ഥങ്ങൾ സൂക്ഷിക്കുന്നതിന് സ്റ്റോറും റൂമുകൾ കിച്ചൻ ഡിസൈൻ തുടങ്ങിയവ തെറ്റി നിയമപ്രകാരമുള്ളതായിരിക്കണം. സുരക്ഷിതവും രുചികരവുമായ ഭക്ഷണം കിട്ടുന്ന ഹോട്ടലുകൾ ഉൾപ്പെടുത്തി ഈറ്റ് റൈറ്റ് കേരള എന്ന ആപ്പും ഡിപ്പാർട്ട്മെന്റ് കീഴിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരള കാറ്ററിങ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ് മുഖപ്രസംഗം നടത്തി. നഗരസഭ കൗൺസിലർ ജയ്മോള്‍ ജോസഫ് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം യൂണിറ്റ് പ്രസിഡന്റ് പി മനോജ് കുമാർ എന്നിവർ സംസാരിച്ചു.