കൊച്ചി: ഇന്ത്യയിൽ അതിവേഗം വളരുന്ന 10 നഗരങ്ങളുടെ പട്ടികയിൽ തിരുവനന്തപുരവും കൊച്ചിയും ഇടം പിടിച്ചു. അതിവേഗം വളരുന്ന രണ്ട് നഗരങ്ങളുള്ള ഏക സംസ്ഥാനം കേരളമാണ്.
ക്രഡായ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രമുഖ റിയൽ എസ്റ്റേറ്റ് സേവന ദാതാവായ കുഷ്മൻ ആൻഡ് വേക്ക് ഫീൽഡ് ഇന്ത്യ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ രണ്ടു നഗരങ്ങളും വളർച്ചയുടെ അതിവേഗ പാതയിൽ ആണെന്ന് കണ്ടെത്തൽ ഉള്ളത്. റിപ്പോർട്ട് മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്തു.
ജയ്പൂർ, സൂറത്ത്, കോയമ്പത്തൂർ, വിശാഖപട്ടണം ,ഇൻഡോർ, നാഗ്പൂർ, ലക്നോ, ഭുവനേശ്വർ തുടങ്ങിയ മഹാനഗരങ്ങൾക്കൊപ്പം ആണ് കൊച്ചിയും തിരുവനന്തപുരവും സ്ഥാനം പിടിച്ചത്.
സ്വതന്ത്ര വീടുകൾ എന്ന കാഴ്ചപ്പാടിൽനിന്ന്മികച്ചഅപ്പാർട്ട്മെന്റുകൾ എന്നതിലേക്ക് മലയാളിയുടെ അഭിരുചി അതിവേഗം മാറുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ പൊതുനിരക്കിനേക്കാൾ ഉയർന്ന തോതിൽ ആണ് കേരളത്തിലെ നഗരവൽക്കരണം.
കോഴിക്കോട് തൃശ്ശൂർ പാലക്കാട് എന്നിവയാണ് കേരളത്തിലെ അതിവേഗം വളരുന്ന മറ്റു നഗരങ്ങൾ എന്നും റിപ്പോർട്ട് കണ്ടെത്തിയിട്ടുണ്ട്.
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/HfNOrGBREHM69NeV0qOVYa
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.