സ്കൂളുകൾക്ക് അവധി ജാഗ്രത നിർദേശം ഡൽഹിയിൽ വായു മലിനീകരണം അതിതീവ്രമായി.
ന്യൂഡൽഹി: ഡൽഹിയിൽ വായുവിന്റെ ഗുണനിലവാരം അതി തീവ്ര വിഭാഗത്തിൽ തുടരുന്നു. അതിശൈത്യത്തോടെ ഒപ്പം അന്തരീക്ഷ മലിനീകരണവും തലസ്ഥാനനഗരിയിൽ രൂക്ഷമാവുകയാണ്. കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കനുസരിച്ച് മൊത്തം വായു ഗുണനിലവാര സൂചിക(എ ക്യു ഐ) 346 ആണ്. ലോധി റോഡ്, ജഹാംഗീർ പുരി, ആർ കെ പുരം, ഐജി ഐ എയർപോർട്ട് മേഖലകളിലെ വായുവിന്റെ ഗുണനിലവാരം യഥാക്രമം 438, 491, 486, 473 എന്നിങ്ങനെയാണ്.
ഡൽഹിയിലെ പ്രാഥമിക വിദ്യാലയങ്ങൾ അടച്ചുപൂട്ടാനും അത്യാവശ്യമല്ലാത്ത നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്.
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/HfNOrGBREHM69NeV0qOVYa വാഹനങ്ങൾ വഴിയുണ്ടാകുന്ന മലിനീകരണം കുറയ്ക്കുന്നതിന് സർക്കാർ' റെഡ് ലൈറ്റ് ഓൺ ഗാഡി ഓഫ്ക്യാമ്പയിൻ' ആരംഭിച്ചു.
പഞ്ചാബിലും ഹരിയാനയിലും കർഷകർ വൈക്കോൽകത്തിക്കുന്നത് വർദ്ധിച്ചത് ഡൽഹിയിൽ മലിനീകരണം ക്രമാതീതമായിഉയരുന്നതിന് ഇടയാക്കിയതായി ഡൽഹി മലിനീകരണ നിയന്ത്രണ സമിതി പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഒക്ടോബർ മാസത്തിലെ ഏറ്റവും മോശ മായ നിലവാരമാണ് ഇക്കഴിഞ്ഞ മാസം ഡൽഹി അഭിമുഖീകരിച്ചത്. ശ്വസന വ്യവസ്ഥയിൽ ആഴത്തിൽ തുളച്ചുകയറാൻ കഴിവുള്ള സൂക്ഷ്മ കണികകൾ സുരക്ഷിത പരിധിയായ 60 മൈക്രോഗ്രാം മീറ്ററിനേക്കാൾ ഏഴു മടങ്ങു വരെ വർത്തിച്ചിട്ടുണ്ട്.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.