Tuesday, 7 November 2023

തൃക്കാക്കരയിൽ;ഹോട്ടലുകൾക്കും തട്ടുകടകൾക്കും രാത്രി നിയന്ത്രണം

SHARE

തൃക്കാക്കരയിൽ;ഹോട്ടലുകൾക്കും

 തട്ടുകടകൾക്കും രാത്രി നിയന്ത്രണം
ആ​റു​മാ​സ​ത്തേ​ക്ക് രാ​ത്രി 11ന്​ ​സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ക്കണം



കാക്കനാട്: ലഹരി മാഫിയയുടെ പ്രവർത്തനം രാത്രികാലങ്ങളിൽ ഹോട്ടലുകളും തട്ടുകടകളും ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ സജീവമാണെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ തൃക്കാക്കര നഗരസഭ പരിധിയിൽ സ്ഥാപനങ്ങൾ അടയ്ക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി. 

ആറുമാസത്തേക്ക് രാത്രി 11ന് സ്ഥാപനങ്ങൾ അടയ്ക്കാനും അതിരാവിലെ നാലിന് തുറക്കാനും ആണ് തൃക്കാക്കര നഗരസഭ നിർദേശം. 

നഗരസഭ വിളിച്ചുകൂട്ടിയ വ്യാപാരി ഹോട്ടൽ സംഘടന പ്രതിനിധികളുടെയും മറ്റ് സംഘടനാ പ്രതിനിധികളുടെയും യോഗത്തിലാണ് കടകളുടെ പ്രവർത്തന സമയം നിയന്ത്രിക്കാൻ തീരുമാനിച്ചത്. നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പി വി ബേബി, നഗരസഭ വൈസ് ചെയർമാൻ പി എം യൂനസ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഉണ്ണി കാക്കനാട്, നൗഷാദ് പല്ലച്ചി, സോമി റെജി, സുനീറ ഫിറോസ് ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ ,ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.



 ഭക്ഷ്യ ഉൽപാദന വിതരണം മേഖലയുടെ സംഘടനയായ  KHRA ഈ ഉത്തരവിനെതിരെ ശക്തമായി പ്രതിഷേധിച്ചു.
മയക്കുമരുന്നിന്റെ ഉപയോഗം തടയണമെങ്കിൽ ബന്ധപ്പെട്ട അധികാരികൾ അതിന്റെ ഉറവിടം കണ്ടെത്തി റെയ്ഡ് പോലെയുള്ള പരിശോധനകൾ നടത്തണമെന്നും അതല്ലാതെ 11 മണിക്ക് ശേഷം ഹോട്ടലുകളിൽ ഉള്ള നിയന്ത്രണം കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നുംഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം ജില്ലാ പ്രസിഡണ്ട് ടിജെ മനോഹരൻ പറഞ്ഞു. ഇത് തുഗ്ലക്ക് ഭരണപരിഷ്കാരത്തിന് തുല്യമാണ്. ഐടി കമ്പനികൾ ഏറ്റവും കൂടുതലുള്ള സ്ഥലമാണ് തൃക്കാക്കര നഗരസഭ. ഇവിടെ ജോലി ചെയ്യുന്നവർ രാത്രികാലങ്ങളിൽ ഭക്ഷണം കഴിക്കാൻ ആശ്രയിക്കുന്നത് ഇവിടുത്തെ ഹോട്ടലുകളിലും തട്ടുകടകളിലുമാണ്, മാത്രമല്ല റോഡിന്റെ ഒരുവശം തൃക്കാക്കര നഗരസഭയും ഒരു വശം കളമശ്ശേരിയുമാണ് അപ്പോൾ ഈ നിയന്ത്രണം കൊണ്ട് എന്ത് പ്രയോജനമാണ് ഉണ്ടാകുക.നഗരസഭയ്ക്ക് നോട്ടീസ് നൽകി കോടതിയെ സമീപിക്കാനാണ് സംഘടന നേതാക്കളുടെ തീരുമാനം.























































































































































































































































































SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.