ചുവപ്പുരാശിയില്‍ ആകാശം; അപൂര്‍വ ധ്രുവദീപ്തിയില്‍ വിസ്മയിച്ച് യൂറോപ്പ്, ലോകാവസാനമെന്ന് ചിലർ
വിസ്മയക്കാഴ്ചയായി യൂറോപ്പിന്റെ പല ഭാഗങ്ങളിലും ആകാശം ചുപ്പണിഞ്ഞു. ധ്രുവദീപ്തി എന്ന പ്രതിഭാസമാണ് ആകാശത്ത് ചുവപ്പുരാശിയിൽ ദൃശ്യമായത്. ഇതാദ്യമായാണ് ധ്രുവദീപ്തി ചുവപ്പ് നിറത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
ബള്‍ഗേറിയയിലാണ് ചുവന്ന ധ്രുവദീപ്തി ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് റഷ്യ, ഉക്രയിന്‍, സൈബീരിയ, റൊമാനിയ, ഹംഗറി, ചെക്ക് റിപ്പബ്ലിക്ക്, പോളണ്ട്, സ്ലോവാക്യ തുടങ്ങിയ രാജ്യങ്ങളിലും യൂറാല്‍ പര്‍വ്വതനിരകളിലും ധ്രുവദീപ്തി ദൃശ്യമായി. യു.കെയുടെ ചില ഭാഗങ്ങളിലും ധ്രുവദീപ്തി ദൃശ്യമായതായി റിപ്പോര്‍ട്ടുണ്ട്. ചുവപ്പിനുപുറമെ പച്ച, മജന്ത നിറങ്ങളും പലയിടത്തും ദൃശ്യമായി.
എന്താണ് ധ്രുവദീപ്തി
സൂര്യനില്‍ നിന്നുവരുന്ന ഉയർന്ന ചാർജുള്ള കണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുമ്പോഴാണ് ധ്രുവദീപ്തി പ്രത്യക്ഷപ്പെടുന്നത്.
അന്തരീക്ഷത്തിലേക്ക് കടക്കുന്ന കണങ്ങള്‍ വാതക തന്മാത്രകളുമായി കൂട്ടിയിടിച്ച് ഫോട്ടോണുകള്‍ പുറത്തുവിടുമ്പോഴാണ് ആകാശം വര്‍ണാഭമായി കാണപ്പെടുന്നത്. ധ്രുവദീപ്തിയുടെ നിറം സൗരകണികകള്‍ ഏത് വാതകതന്മാത്രകളുമായാണ്കൂട്ടിയിടിക്കുന്നത്എന്നതിനെആശ്രയിച്ചിരിക്കും.
സാധാരണയായി പച്ചനിറത്തിലാണ് ധ്രുവദീപ്തി പ്രത്യക്ഷപ്പെടുക. അപൂര്‍വ്വമായി പിങ്ക് നിറത്തിലും കാണാം. എന്നാല്‍, ഇതാദ്യമായാണ് ധ്രുവദീപ്തി ചുവപ്പ് ഉള്‍പ്പെടെയുള്ള മറ്റുനിറങ്ങളിലും പ്രത്യക്ഷപ്പെടുന്നത്. ഉത്തരധ്രുവത്തിന് സമീപമുള്ള പ്രദേശങ്ങളിലാണ് ധ്രുവദീപ്തി ദൃശ്യമാകുക.
അറോറ, നോര്‍ത്തേണ്‍ ലൈറ്റ്‌സ് (അറോറ ബോറിയാലിസ്), സതേണ്‍ ലൈറ്റ്‌സ് (അറോറ ഓസ്ട്രാലിസ്) എന്നീ പേരുകളില്‍ അറിയപ്പെടുന്ന ധ്രുവദീപ്തി ഈ വര്‍ഷം ശക്തമാവുമെന്നാണ് കരുതപ്പെടുന്നത്. സൗര പ്രവര്‍ത്തനങ്ങളിലെ മാറ്റം കാരണമാണ് ഇത്.
ഈ വര്‍ഷം മെയ് ഒന്നിന് ഇന്ത്യയിലും ധ്രുവദീപ്തി ദൃശ്യമായിരുന്നു. ലഡാക്കിലെ മൗണ്ട് സരസ്വതിക്ക് മുകളിലുള്ള ഇന്ത്യന്‍ ആസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേറ്ററിയുടെ 360 ഡിഗ്രി ക്യാമറയാണ് ധ്രുവദീപ്തിയുടെ ദൃശ്യം പകര്‍ത്തിയത്.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.