Tuesday, 7 November 2023

22 ടൂറിസം കേന്ദ്രങ്ങളിൽ റോപ് കാർ സംവിധാനം ഒരുക്കാൻ തമിഴ്നാട്: ഇടുക്കിയുടെ വിനോദസഞ്ചാരമേഖലയ്ക്ക് ഗുണകരമാകും.

SHARE

22 ടൂറിസം കേന്ദ്രങ്ങളിൽ റോപ് കാർ സംവിധാനം ഒരുക്കാൻ തമിഴ്നാട്: ഇടുക്കിയുടെ വിനോദസഞ്ചാരമേഖലയ്ക്ക് ഗുണകരമാകും.


മറയൂർ : തമിഴ്നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും തീർത്ഥാടന കേന്ദ്രങ്ങളിലെയും  ജനത്തിരക്ക് കുറയ്ക്കുന്നതിനും ആസ്വാദനം എളുപ്പത്തിൽ ആക്കുന്നതിനും ആയി തമിഴ്നാട് സർക്കാർ 22 കേന്ദ്രങ്ങളിൽ റോപ്പ് കാർ സംവിധാനം ഒരുക്കും. ഇതിനായുള്ള സർവ്വേ ആരംഭിച്ചു. വട്ടവടക്കും മൂന്നാറിനും സമീപത്തുള്ള ടോപ് സ്റ്റേഷനിൽ നിന്ന് ബോഡി നായ്ക്കന്നൂർ കൊരങ്ങണി യിലേക്കാണ് റോപ്പ് കാർ സംവിധാനം ഒരുക്കുന്നതിനുള്ള സാധ്യതപഠനം ആരംഭിച്ചത്.രണ്ടുമാസത്തിനുള്ളിൽ അനുമതിക്കായുള്ള റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിക്കുമെന്ന് തമിഴ്നാട് വിനോദസഞ്ചാര വകുപ്പ് അധികൃതർ അറിയിച്ചു. 

കൊരങ്ങിണി - ടോപ് സ്റ്റേഷൻ റോപ്പ് കാറിന്റെ ആകാശദൂരം 4.5കിലോമീറ്റർ ആണ്. ഊട്ടി - പൈക്കാര മലനിരകളെ ബന്ധിപ്പിക്കുന്ന റോപ്പ് കാർ സംവിധാനത്തിന്13.20കിലോമീറ്റർ ആണ് ദൂരം. പഴനി- കൊടൈക്കനാൽ 12 കിലോമീറ്റർ, കുറ്റാലം 4.2 കിലോമീറ്റർ ഉൾപ്പെടെ 22 ഇടങ്ങളിലാണ് റോപ്പ് കാർ സംവിധാനം ഒരുക്കുന്നത്. സാധ്യത പഠനം നടത്തുന്നതിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായും വനം പരിസ്ഥിതി വകുപ്പിന്റെ നിരാക്ഷേപ സർട്ടിഫിക്കറ്റ്(എൻഒസി) വാങ്ങുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായും അധികൃതർ അറിയിച്ചു.

കൊരങ്ങണി മലനിരകളുടെ ഭംഗി ആസ്വദിക്കാൻ മൂന്നാറിലേക്ക് എത്തേണ്ടതിനാൽ ഇടുക്കിയുടെ വിനോദസഞ്ചാര വികസനത്തിനും പദ്ധതി കരുത്തുപകരും. ഇപ്പോൾ ബോഡി നായ്ക്കന്നൂരിൽ നിന്ന് മൂന്നാർ വഴി ടോപ്പ് സ്റ്റേഷനിലേക്ക് എത്താൻ 110 കിലോമീറ്റർ യാത്ര ചെയ്യണം. റോപ്പുകാർ സംവിധാനം യാഥാർത്ഥ്യമാകുന്നതോടെ  4.5 കിലോമീറ്റർ മാത്രം യാത്ര ചെയ്ത ടോപ്പ് സ്റ്റേഷനിൽ എത്തി വട്ടവട, മാട്ടുപ്പെട്ടി, മൂന്നാർ എന്നിവിടങ്ങളിൽ സന്ദർശനം നടത്താൻ കഴിയും.





























































































































































































































































































SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.