കൊച്ചി:എറണാകുളം ജില്ലയിലെ ആദ്യ Floating bridge (കടൽനടപ്പാലം) വിനോദസഞ്ചാരികൾക്കായി വൈപ്പിൻ കുഴുപ്പിള്ളി ബീച്ചിൽ തുറന്നു. കേരളപ്പിറവി ദിനമായ നവംബർ 1 ബുധൻ മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം നൽകുന്നു. തിരമാലകൾക്ക് മുകളിലൂടെ കടലിൽ കടലോളത്തിനൊപ്പം ഉയർന്നും താഴണം 100 മീറ്റർ വരെ ദൂരം കടലിലേക്ക് നടക്കാം.
ഒരേസമയം 50 പേരെ വഹിക്കാനുള്ള ശേഷിയുണ്ട് ഈ പാലത്തിന്. 120 രൂപയാണ് ഒരാൾക്ക് പ്രവേശന നിരക്ക്. കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി,കുഴുപ്പിള്ളിപഞ്ചായത്ത് ,ജില്ലാ ടൂറിസംപ്രമോഷൻ കൗൺസിൽ(DTPC) എന്നിവരുടെ സഹകരണത്തോടെ ആണ് പാലം സ്ഥാപിച്ചത്. പാലത്തിൽ കയറുന്നവരെല്ലാം ലൈഫ് ജാക്കറ്റ് ധരിക്കണം. അഞ്ചുവയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനമില്ല. വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി പരിശീലനം ലഭിച്ച ലൈഫ് ഗാർഡുമാരും സജ്ജരായയി ഉണ്ട്.



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.