തൃശൂർ: ഇന്ത്യയിലെ രണ്ടാമത്തെ വലിയ തണ്ണീർത്തടമായ വേമ്പനാട്ട് കായൽ ചുരുങ്ങുന്നത് എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 90 ലക്ഷം ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി ഫിഷറീസ് സർവകലാശാലാ (കുഫോസ്) പഠനം
33 വർഷം മുമ്പ് ഉണ്ടായിരുന്നതിൽ നിന്ന് ജലസംഭരണ ശേഷി 85.3ശതമാനം കുറഞ്ഞു. വിസ്തൃതി43.5 ശതമാനവും. മധ്യ കായലിൽ 37.74 ശതമാനം ഭാഗത്ത് ആഴം വെറും രണ്ടു മീറ്ററിൽ താഴെയാണ്. എക്കൽ അടിയുന്നതാണ് കാരണം. ജലസംഭരണശേഷികുറഞ്ഞതോടെ വെള്ളക്കെട്ടും മിന്നൽ പ്രളയവും ജനങ്ങളെ ദുരിതത്തിലാക്കുന്നു. കക്കൂസ് മാലിന്യം ഉൾപ്പെടെ തള്ളുന്നതിനാൽരോഗങ്ങളും ബാധിക്കുന്നു.മത്സ്യസമ്പത്ത് കുറഞ്ഞതിനാൽ അതിനെ ആശ്രയിക്കുന്നവർ പ്രതിസന്ധിയിലായി. കളസസ്യങ്ങൾ മൂലം ഹൗസ് ബോട്ട് ഓടിക്കാനും പ്രയാസം. ജൈവവൈവിധ്യവും ഭീഷണിയിലാണ്.
19.59 ശതമാനവും സമുദ്രനിരപ്പിന് താഴെയുള്ള കുട്ടനാടിനെ ആണ് ഗുരുതരമായി ബാധിച്ചത്. ലോകത്തെ അഴിമുഖങ്ങളിൽ പ്ലാസ്റ്റിക് മലിനീകരണം ഏറ്റവും കൂടുതലാണ് ഇവിടെ. മുകളിലെ ഒരു മീറ്റർ അവശിഷ്ട പാളിയിൽ 3,005 ടൺ മാക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ട്. സർവ്വകലാശാലയിലെ സെന്റർ ഫോർ അക്വാട്ടിക് റിസർച്ച് മാനേജ്മെന്റ് ആൻഡ് കൺസർവേഷനിലെ പ്രൊഫസർ ഡോ. വി.എൻ സഞ്ജീവന്റെ നേതൃത്വത്തിൽ 20 അംഗ സംഘമാണ് പഠനം നടത്തിയത്.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.