ജിയോ ഫെന്‍സിങ്, ട്രാക്കിങ്; സുരക്ഷിതയാത്രയ്ക്ക് 'സ്മാര്‍ട്ട് കാര്‍' ഒബിഡി ഡിവൈസുമായി ജിയോ; ജിയോ മോട്ടീവ്, വിശദാംശങ്ങള്‍
ന്യൂഡൽഹി: യാത്രാവേളയിൽ കാറിന്റെ സുരക്ഷ ലക്ഷ്യമിട്ട് പോക്കറ്റിന്റെ മാത്രം വലിപ്പമുള്ള ഒ ബി ഡി (outbound dialer) ഉപകരണമായ ജിയോ മോട്ടീവ് അവതരിപ്പിച്ച് പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോ. കാറിന്റെ ഓ.ബി.ഡി പോർട്ടിൽ കുത്തി ഉപയോഗിക്കാൻ കഴിയുന്ന വിധം ആണ് സംവിധാനം. ഇൻസ്റ്റാൾ ചെയ്യുന്ന മാത്രയിൽ ഇ - സിം ഉപയോഗിച്ച് ജിയോ നെറ്റ് വർക്കുമായി കണക്ട് ചെയ്യുന്ന വിധമാണ് ഉപകരണം പ്രവർത്തിക്കുക. പ്രത്യേക സിം കാർഡിന്റെയോ ഡാറ്റാ പ്ലാനിന്റെയോ ആവശ്യമില്ലാതെ
തന്നെ ഡിവൈസിന് പ്രവർത്തിക്കാൻ സാധിക്കും.
റിലയൻസ് ഡിജിറ്റലിന്റെ വെബ്സൈറ്റ് വഴി ജിയോ മോട്ടിവ് വാങ്ങാൻ സാധിക്കും.4999 രൂപയാണ് വില. കൂടാതെ ആമസോൺ, ജിയോ മാർട്ട് എന്നീ ഈ കൊമേഴ്സ് ഫ്ലാറ്റ്ഫോമുകളിലും ഇത് ലഭ്യമാണ്.
ജിയോ മോട്ടിവിന്റെ പ്രധാനപ്പെട്ട പ്രത്യേകതകൾ
ട്രാക്കിംഗ്:
കാർ ലൊക്കേഷൻ അടക്കമുള്ള കാര്യങ്ങൾ കൃത്യമായി ട്രാക്ക് ചെയ്യാൻ ഇതുവഴി സാധിക്കും. കാർ എവിടെയാണ് എന്ന് കണ്ടെത്തുന്നത് വഴി കുടുംബവും കൂട്ടുകാരും കാറിൽ യാത്ര ചെയ്യുകയാണെങ്കിൽ അവരുടെ സുരക്ഷ ഉറപ്പുവരുത്താൻ കഴിയും. മോഷണശ്രമം തടയാനും ഇതുവഴി സാധിക്കും.
ജിയോ ഫെൻസിങ് :
മാപ്പിൽ വെർച്ചൽ അതിർത്തികൾ നിശ്ചയിക്കാൻ സാധിക്കും. ഈ അതിർത്തികളിലൂടെ കാർ കടന്നുപോകുമ്പോൾ അലർട്ടുകൾ ലഭിക്കുന്ന വിധമാണ് ക്രമീകരണം.
ഇ -സിം :
നിലവിലെ മൊബൈലില്‍ ഡേറ്റ് പ്ലാൻ ഉപയോഗിച്ച് ഡാറ്റ പങ്കുവെക്കാൻ സാധിക്കും. അധിക സിം കാർഡിന്റെയോ ഡാറ്റ പ്ലാനിന്റെ യോ ആവശ്യമില്ല. ജിയോയുടെ ജിയോ എവരി കണക്ട് പ്ലാൻ തെരഞ്ഞെടുത്തവർക്കാണ് ഇത് പ്രയോജനം ചെയ്യുക. കാർ യാത്രയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ വിശകലനം ചെയ്യാൻ ജിയോ മോട്ടിവ് വഴി സാധിക്കും. കാറിന്റെ ബ്രേക്കിംഗ് ഡ്രൈവിംഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങളുടെ ഡാറ്റ ശേഖരിക്കാൻ കഴിയുന്ന വിധമാണ് ഇതിൽ ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഇന്ധനക്ഷമത ഉറപ്പുവരുത്താനും കാറിനു സംഭവിക്കാൻ ഇടയുള്ള തകരാറുകൾ മുൻകൂട്ടി കണ്ടെത്താനും ഇത് വഴി സാധിക്കും. കാറിന് സംഭവിക്കാൻ ഇടയുള്ള വലിയ പ്രശ്നങ്ങളെ സംബന്ധിച്ച് മുൻകൂട്ടി ഉപയോക്താവിനെ അറിയിക്കാൻ കഴിയുന്ന വിധമാണ് സംവിധാനം. അതുവഴി അറ്റകുറ്റപ്പണിക്ക് വരുന്ന ചെലവുകൾ കുറയ്ക്കാനും കാറിന്റെ ലൈഫ് കൂട്ടാനും സാധിക്കും.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.