'സേഫ് ടു ഈറ്റ് ' പദ്ധതി:72 പഴം പച്ചക്കറി സാമ്പിളുകളിൽ 14 എണ്ണത്തിൽ കീടനാശിനി സാന്നിധ്യം
തിരുവനന്തപുരം : ജില്ലയിൽ പഴം പച്ചക്കറി സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ പലതിലും അനുവദനീയമായതിലും കൂടുതൽകീടനാശിനി സാന്നിധ്യം.72 പഴം പച്ചക്കറി സാമ്പിളുകളിൽ 14 എണ്ണത്തിലും കീടനാശിനി സാന്നിധ്യം കണ്ടെത്തി. വെള്ളായണി കാർഷിക കോളേജിലെ കീടനാശിനി ലാബിൽ നടത്തിയ പരിശോധനയിലാണ് വിഷാംശം കണ്ടെത്തിയത്.
കേരളത്തിലെ പഴം പച്ചക്കറി വർഗ്ഗങ്ങളിലെ കീടനാശിനി സാന്നിധ്യം പരിശോധിക്കുന്നതിന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ധന സഹായത്തോടെ വെള്ളായണി കാർഷിക കോളേജിലെ ലാബിൽ നടന്നുവരുന്ന 'സേഫ് ടു ഈറ്റ് ' പദ്ധതിയുടെ ഒക്ടോബർ മാസത്തെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഫുഡ് സേഫ്റ്റി ഓഫീസർമാർ ജില്ലയിൽനിന്ന് 2023 ഒക്ടോബർ മാസത്തിൽ ശേഖരിച്ച 72 ഇനം പഴം പച്ചക്കറി സാമ്പിളുകളുടെ പരിശോധന ഫലമാണ് വെള്ളായണി ലാബിന്റെ വെബ്സൈറ്റ് ആയ prral. Kau. Inവഴി പ്രസിദ്ധീകരിച്ചത്. പരിശോധിച്ച 72 സാമ്പിളുകളിൽ 14 എണ്ണത്തിൽ 19.44 ശതമാനം അനുവദനീയമായ പരിധിക്ക് മുകളിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തി. വരുന്ന മൂന്നു വർഷങ്ങൾ കൊണ്ട് കേരളത്തിലെ152 ബ്ലോക്കുകളും പൂർത്തീകരിക്കാൻ ആണ് ഉദ്ദേശിക്കുന്നത്. പരിശോധനാഫലം ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറിയിട്ടുണ്ട്.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.