Friday, 3 November 2023

സംസ്ഥാനത്ത് എല്ലാ മേഖലയിലും വിലക്കയറ്റം ഭക്ഷണ ഉത്പാദന വിതരണ മേഖല വ്യവസായം പ്രതിസന്ധിയിൽ എന്ന് KHRA

SHARE
 



                                      https://www.youtube.com/@കേരളഹോട്ടൽന്യൂസ്


പ്രതിമാസം 40 യൂണിറ്റിൽ താഴെയുള്ളവർക്ക് നിക്ക് വർദ്ധന ബാധകമാകില്ല. 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 20% നിരക്ക് വർദ്ധന ഉണ്ടാകും. വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ നിക്ക് വർദ്ധന  ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.




                         ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 
                          താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

                        https://chat.whatsapp.com/HfNOrGBREHM69NeV0qOVYa

 




നിത്യോപയോഗസാധനങ്ങളുടെയും  ഗ്യാസിന്റെയും വിലവര്‍ദ്ധനവില്‍ ഹോട്ടലുകള്‍ പ്രതിന്ധിയില്‍-കെ.എച്ച്.ആര്‍.എ 

.ശബരിമല സീസണ്‍ ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ഗ്യാസിന്റെയും ഉള്ളി സബോള അടക്കമുള്ള പച്ചക്കറികളുടെയും വിലക്കയറ്റം മൂലം ഹോട്ടല്‍ മേഖല പ്രതിസന്ധിയിലാണെന്ന് കേരള ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന്‍.  ശബരിമല സീസണ്‍ ആരംഭിച്ചാല്‍ ഇനിയും വിലവര്‍ദ്ധനവ് ഉണ്ടായേക്കാം. അതിന് പുറമേയാണ് ഈ വര്‍ദ്ധന. കഴിഞ്ഞ മാസം 209 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു .ഇതിനു ശേഷമാണ് നവംബര്‍ ഒന്നു മുതല്‍ 102 രൂപ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഈ രീതിയില്‍ വിലക്കയറ്റം തുടര്‍ന്നാല്‍ ഹോട്ടലുകള്‍ക്ക് പിടിച്ചു നില്‍ക്കണമെങ്കില്‍ ഭക്ഷണവില വര്‍ദ്ധിപ്പിക്കേണ്ടിവരും. ആയതിനാല്‍ പച്ചക്കറി അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുവാന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടണമെന്നും ഗ്യാസ് വിലവര്‍ദ്ധന പിന്‍വലിക്കുവാന്‍ എണ്ണക്കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് ജി.ജയപാലും, ജനറല്‍ സെക്രട്ടറി കെ.പി. ബാലകൃഷ്ണപൊതുവാളും ആവശ്യപ്പെട്ടു.






അവശ്യവസ്തുക്കളുടെ വിലക്കയറ്റം ഹോട്ടൽ വ്യവസായത്തിന്റെ നടുവൊടിക്കും.

കോട്ടയം: ശബരിമല തീർത്ഥാടന കാലത്ത് പാചകവാതക വിലയും പലചരക്ക് സാധനങ്ങളുടെ വിലയും വർദ്ധിച്ചത് ഹോട്ടൽ മേഖലയെ പ്രതിസന്ധിയിൽ ആക്കുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ 300ലധികം രൂപയുടെ വർദ്ധന ആണ് പാചകവാതക വിലയിൽ ഉണ്ടായത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന്  1840 രൂപയാണ് വ്യാഴാഴ്ചത്തെ വില.102 രൂപയാണ് ഈ മാസം ഒന്നിന് കൂടിയത്. ഒൿടോബർ ഒന്നിന് 200 രൂപ കൂട്ടിയിരുന്നു.   സബ്സിഡി   മൂന്നുമാസം മുമ്പ് നിർത്തിയതും ഹോട്ടൽ ഉടമകൾക്ക് ആഘാതമായി. ഇതിനിടയിലാണ് പലചരക്ക് സാധനങ്ങളുടെ വില കുതിക്കുന്നത്. 90 രൂപയുണ്ടായിരുന്ന വൻപയറിന് 120 ആയി. 120 രൂപ ഉണ്ടായിരുന്ന ചെറുപയർ 130 ൽ എത്തി. കടല ദിവസങ്ങൾക്കു മുമ്പ് 70 രൂപ ആയിരുന്നു. ഇപ്പോൾ 90 ആയി. പരിപ്പ് 95, ഉഴുന്ന് 145, ജീരകം 750, പഞ്ചസാര 43, ഗ്രീൻപീസ് 110 ,വെളുത്തുള്ളി 180, ചെറിയ ഉള്ളി 110 തുടങ്ങിയവയാണ് വില. ശബരിമല സീസൺ തുടങ്ങുന്നതിന്റെ പ്രതീക്ഷയിലായിരുന്നു ഹോട്ടലുകൾ. ഉഴുന്ന് ,പയർ, കടല തുടങ്ങിയവയൊക്കെ വലിയ ആവശ്യമുള്ള ഈ സമയത്ത് വില കൂടിയത് ഇവരെ നിരാശയിലാക്കുന്നു. വില കൂടിയതിന്റെ പേരിൽ വിഭവങ്ങൾ ഒഴിവാക്കാനും കഴിയാത്ത അവസ്ഥയാണ്. പച്ചക്കറികൾക്കും  വില കൂടുതലാണ്.മുരിങ്ങക്ക 100, പയർ 80,
 ബീൻസ് 90 തുടങ്ങിയവയാണ് വില.







                          https://www.facebook.com/keralahotelnews?mibextid=ZbWKwL



SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.