Tuesday, 7 November 2023

കെ റെയിൽ അടിയന്തര പ്രധാന്യമുള്ള വിഷയം; തുടർ ചർച്ചകൾ നടത്തണമെന്ന് റെയിൽവേ ബോർഡ്

SHARE

കെ റെയിൽ അടിയന്തര പ്രധാന്യമുള്ള വിഷയം; തുടർ ചർച്ചകൾ നടത്തണമെന്ന് റെയിൽവേ ബോർഡ്

ഒരിടവേളക്ക് ശേഷം കെ റെയിൽ വീണ്ടും ചർച്ചയാകുന്നു. കെ റെയിൽ അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്നും തുടർ ചർച്ച വേണമെന്നും റെയിൽവേ ബോർഡ് നിർദേശിച്ചു. ദക്ഷിണ റെയിൽവേക്കാണ് ബോർഡ് നിർദേശം നൽകിയത്. റെയിൽവേ ബോർഡിന് നേരത്തെ ദക്ഷിണ റെയിൽവേ റിപ്പോർട്ട് നൽകിയിരുന്നു. ഭൂമിയുടെ വിശദാംശങ്ങൾ അടക്കമാണ് റിപ്പോർട്ട് നൽകിയത്. ഇതുപരിഗണിച്ച ശേഷമാണ് വിശദമായ ചർച്ച നടത്താൻ റെയിൽവേ ബോർഡ് നിർദേശം നൽകിയത്. 

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈൻ കുറേക്കാലമായി മരവിച്ച നിലയിലായിരുന്നു. സിൽവർ ലൈൻ രൂപരേഖയിൽ റെയിൽവേ ബോർഡ് ലഭ്യമാക്കേണ്ട ഭൂമിയെ കുറിച്ചും സ്‌റ്റേഷനുകളുടെ രൂപരേഖയെക്കുറിച്ചുമൊക്കെ ആശയക്കുഴപ്പമുണ്ടായിരുന്നു. ഇതിലാണ് റെയിൽവേ ദക്ഷിണ റെയിൽവേയോട് റിപ്പോർട്ട് തേടിയത്. ഇതിനുള്ള മറുപടിയായാണ് എല്ലാ കാര്യവും കെ റെയിലുമായി ആശയവിനിമയം നടത്താൻ റെയിൽവേ നിർദേശം നൽകിയത്. അടിയന്തര പ്രധാന്യമുള്ള കാര്യമായി ചർച്ച നടത്താനും നിർദേശം നൽകിയിട്ടുണ്ട്.




























































































































































































































































































SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.