Friday, 3 November 2023

കേക്ക് മിക്സിങ് സെറിമണി ആഘോഷിച്ച് സെന്റ് മൈക്കിൾ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും

SHARE



                                      

ക്രിസ്മസിനെ വരവേൽക്കാൻ കേക്ക് മിക്സിങ് സെറിമണിയുമായിസെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രവിത്താനം

ക്രിസ്തുമസ് എന്ന കേൾക്കുമ്പോഴേ മനസ്സിൽ ഓടിയെത്തുന്നത് കൊതിയൂറന്ന് കേക്കുകളാണ്.ടിവിയിലും സോഷ്യൽ മീഡിയയിലും കണ്ടു വന്നിട്ടുള്ള ഒരു വലിയ ചടങ്ങിന് സാക്ഷ്യം വഹിക്കുകയാണ് കേക്ക് മിക്സിങ്  സെറിമണിയുമായി പ്രവിത്താനം സെന്റ് മൈക്കിൾ ഹയർ സെക്കൻഡറി സ്കൂൾ. 

വിവിധയിനം ഡ്രൈ ഫ്രൂട്ട്സും, വൈനും ചേർത്ത് മിക്സ് ചെയ്ത വലിയ കേക്കാണ് ഒരുക്കിയിരുന്നത്. ഇത് നിർമ്മിച്ചിരിക്കുന്നത് കേരളത്തിലെ പ്രമുഖ കേക്ക് നിർമ്മാതാക്കളായ ദ വെൽവെറ്റ് കേക്ക്സ് തൊടുപുഴയാണ്. ഷോപ്പിംഗ് മാളിലും വൻകിട ഹോട്ടലുകളിലും കണ്ടുവരുന്ന ഈ ചടങ്ങ്  മധുരം ഏറെ ഇഷ്ടപ്പെടുന്ന കുട്ടികൾക്കായി ഈ പ്രാവശ്യം ഒരുക്കുകയായിരുന്നു ലക്ഷ്യമെന്ന് ദവെൽവെറ്റ് കേക്ക് മാനേജിങ് ഡയറക്ടർ അനീഷ് ടി ജേക്കബ് പറഞ്ഞു.

 ഇതിന്റെ ഭാഗമായാണ്  കേക്ക് മിക്സിങ് സെറിമണി സംഘടിപ്പിച്ചത്. സ്കൂൾ മാനേജർ റവ. ഫാദർ ജോർജ് വേളൂ പറമ്പിൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു. മാണിസി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ, ഹെഡ്മാസ്റ്റർ അജി വി.ജെ, പിടിഎ പ്രസിഡണ്ട് ജിസ്മോൻ ജോസ്, വെൽവെറ്റ് കേക്ക് എംഡി അനീഷ് ടി ജേക്കബ്, ജിനു ജെ വല്ലനാട്ട് എന്നിവർ സംസാരിച്ചു.



ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
                          https://chat.whatsapp.com/HfNOrGBREHM69NeV0qOVYa
പതിനേഴാം നൂറ്റാണ്ടിൽ ബ്രിട്ടനിൽ കേവലം ഒരു ഫാമിലി അഫയർ ആയി ഒതുങ്ങി നിന്ന ചടങ്ങാണിത്. കുടുംബാംഗങ്ങൾ എല്ലാവരും വിളവെടുപ്പ് ഉത്സവത്തിന് ശേഷം നവംബറിലെ ആദ്യ ഞായറാഴ്ച വരാൻ പോകുന്ന ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും സന്തോഷം പങ്കുവയ്ക്കുവാൻ ആയി  ഒത്തുകൂടുന്ന മനോഹരമായ ചടങ്ങ്. ഫ്രഷ് ഫ്രൂട്ട്സ്, ഡ്രൈ ഫ്രൂട്ട്സ് മുതലായവയൊക്കെ  ഫ്രൂട്സ് ജ്യൂസിലും, വൈനിലും ഇട്ടുവയ്ക്കുന്ന ഈ ചടങ്ങിൽ കുടുംബത്തിലെ എല്ലാ അംഗങ്ങളും ഏറെ താൽപര്യത്തോടെ പങ്കെടുത്തിരുന്നു. ഈ ആഘോഷ നിമിഷങ്ങൾ അവരുടെ ഐക്യത്തെയും കഠിനാധ്വാനത്തെയും സൂചിപ്പിക്കുന്നതായിരുന്നു. അവരുണ്ടാക്കുന്ന ഈ കേക്ക് മിക്സ് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അവരെ സ്നേഹത്തോടെയും അഭിമാനത്തോടെയും കൈമാറിയിരുന്നു. പണ്ടുകാലത്ത് ഓക്ക് മരത്തിൽ നിന്നുണ്ടാക്കുന്ന ഭരണികളിൽ ആയിരുന്നു ഈ മിക്സർ സൂക്ഷിച്ചിരുന്നത്



                          https://www.facebook.com/keralahotelnews?mibextid=ZbWKwL



SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.