ആരോഗ്യ ഇൻഷുറൻസ് ക്ലെയിം നിരസിച്ചേക്കാം; ഈ 5 കാര്യങ്ങൾ പ്രധാനം
ക്ലെയിമുകൾ ഇൻഷുറൻസ് കമ്പനികൾ നിരസിക്കുന്നതിന്റെ കാണങ്ങളേതെല്ലാമെന്ന് നോക്കാം.നിലവിലുള്ള അസുഖത്തിനുള്ള കവറേജ് ലഭിക്കുന്നതിന് പോളിസി എടുത്ത ശേഷം കുറച്ച് കാലം കാത്തിരിക്കേണ്ടി വരും. ഈ കാത്തിരിപ്പ് കാലയളവ് അവസാനിക്കുന്നതിന് മുമ്പ് പല പോളിസി ഉടമകളും ക്ലെയിമുകൾ ഫയൽ ചെയ്യുന്നു, 18 ശതമാനം ക്ലെയിമുകളും ഇൻഷുറൻസ് കമ്പനികൾ നിരസിക്കുന്നതിന്റെ ഒരു കാരണമിതാണ്.
25% ക്ലെയിം നിരസിക്കലുകളും സംഭവിക്കുന്നത് പരിരക്ഷയില്ലാത്തെ അസുഖങ്ങൾക്കുള്ള അപേക്ഷകളിലാണ്. ഉദാഹരണത്തിന് പ്രമേഹം അല്ലെങ്കിൽ ഹൈപ്പർടെൻഷൻ പോലുള്ള മുൻകാല രോഗാവസ്ഥകൾ വെളിപ്പെടുത്താതെ പിന്നീട് ക്ലെയിമിന് വേണ്ടി അപേക്ഷിക്കുന്നവ നിരസിക്കപ്പെടും. 4.5% ക്ലെയിമുകളാണ് തെറ്റായ രീതിയിൽ അപേക്ഷ ഫയൽ ചെയ്തതിനാൽ നിരസിക്കപ്പെട്ടിട്ടുള്ളത്. വിശദ വിവരങ്ങൾ തേടിയുള്ള ഇൻഷുറൻസ് കമ്പനികളുടെ അന്വേഷണങ്ങൾക്ക് മറുപടി നൽകാത്തത് കാരണമാണ് 16% ക്ലെയിം അപേക്ഷകളും തള്ളപ്പെട്ടത്. ആവശ്യമില്ലാതെ ആശുപത്രിയിൽ തങ്ങി ക്ലെയിം അപേക്ഷിച്ചതിന് 4.86% അപേക്ഷകളും നിരസിക്കപ്പെട്ടു.
ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ നിരസിക്കുന്നത് എങ്ങനെ ഒഴിവാക്കാം?
* കവറേജ് പരിശോധിച്ചുറപ്പിക്കുക: ഏതെങ്കിലും ചികിത്സ തേടുന്നതിന് മുമ്പ്, എന്തൊക്കെ ചെലവുകളാണ് കവർ ചെയ്യുന്നതെന്ന് കൃത്യമായി മനസിലാക്കുക.
* കൃത്യമായ വിവരങ്ങൾ നൽകുക: പേര്, വിലാസം, പോളിസി നമ്പർ എന്നിവയുൾപ്പെടെ എല്ലാ വ്യക്തിഗത വിവരങ്ങളും ക്ലെയിം ഫോമിൽ ശരിയായി നൽകിയിട്ടുണ്ടോയെന്ന് രണ്ടുതവണ പരിശോധിക്കുക. മെഡിക്കൽ കോഡുകളും ചികിത്സാ വിവരണങ്ങളും കൃത്യമാണെന്ന് ഉറപ്പാക്കുക.
* ഡോക്യുമെന്റേഷൻ സൂക്ഷിക്കുക: എല്ലാ മെഡിക്കൽ ബില്ലുകളുടെയും കുറിപ്പടികളുടെയും ഇൻവോയ്സുകളുടെയും റെക്കോർഡുകളും ക്ലെയിമുമായി ബന്ധപ്പെട്ട രേഖകളും സൂക്ഷിക്കുക.
* ക്ലെയിമുകൾ ഉടനടി സമർപ്പിക്കുക: എത്രയും വേഗം ക്ലെയിം ഫയൽ ചെയ്യുക. കൃത്യ സമയത്ത് അപേക്ഷ സമർപ്പിക്കുന്നത് റീഇംബേഴ്‌സ്‌മെന്റ് ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
* മുൻകൂർ അനുമതി തേടുക: ചില ചികിത്സകൾക്കോ നടപടിക്രമങ്ങൾക്കോ മുൻകൂർ അംഗീകാരം ആവശ്യമാണെങ്കിൽ അത് ഉറപ്പാക്കുക. അല്ലാത്ത പക്ഷം ക്ലെയിം നിരസിക്കലിന് കാരണമായേക്കാം.
* അപ്പീൽ നൽകൽ: ക്ലെയിം നിരസിക്കപ്പെട്ടാൽ അതിനുള്ള കാരണങ്ങൾ പഠിക്കുക. അർഹമായ കവറേജ് ഉറപ്പാക്കാൻ ആവശ്യമെങ്കിൽ തീരുമാനത്തിനെതിരെ അപ്പീൽ നൽകുക