ദുബായ് റണ്ണിന് ഒഴുകിയെത്തിയത് ലക്ഷങ്ങൾ; മുന്നിൽ നിന്ന് നയിച്ച് ഷെയ്ഖ് ഹംദാൻ
ദുബായ് റണ്ണിൽ പങ്കെടുക്കാൻ വേണ്ടി കഴിഞ്ഞ വർഷങ്ങളിലും ഷെയ്ഖ് ഹംദാൻ എത്തിയിരുന്നു. പ്രമുഖരോടൊപ്പം അദ്ദേഹം ഓടിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാണ്. അദ്ദേഹം ഓടുന്ന ചിത്ര ങ്ങൾ പകർത്താൻ നിരവധി പേർ എത്തിയിരുന്നു. 10 കി.മീറ്റർ റൂട്ടിലാണ് ഷെയ്ഖ് ഹംദാനും സംഘവും ഓടിയത്.ദുബായ്: ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ഓഫ് ദുബായ് ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സംഘടിപ്പിച്ച ലോകത്തെ ഏറ്റവും വലിയ ഫൺ റൺ ഇവന്റായ ദുബായ് റൺ ദുബായിൽ നടന്നു. ഷെയ്ഖ് സായിദ് റോഡിൽ വച്ച് ആയിരുന്നു ഇതിന് നേതൃത്വം നൽകിയത്. 226,000 ഫിറ്റ്‌നസ് പ്രേമികൾ ആണ് ദുബായ് കിരീടാവകാശിക്കൊപ്പം കൂടെ ഓടാൻ ചേർന്നത്.ഷെയ്ഖ് ഹംദാനൊപ്പം ഓടിയ സംഘത്തിൽ യുഎഇ ബഹിരാകാശ സഞ്ചാരികളായ ഡോ. സുൽത്താൻ അൽനെയാദി, ഹസ്സ അൽമൻസൂരി എന്നിവരും ഉണ്ടായിരുന്നു. 10 കിലോമീറ്റർ നീണ്ട യാത്രയിൽ നിരവധി പേർ പങ്കെടുത്തു. ഈ വർഷം ഓട്ടത്തിൽ പങ്കെടുത്ത ആളുകളുടെ 'ഓറഞ്ച് ആർമി' ദുബായുടെ ഷെയ്ഖ് സായിദ് റോഡിലൂടെ ഓടിയതോടെ ദുബായ് ഫിറ്റ്നസ് ചലഞ്ചിന് സമാപനമായി. ഷെയ്ഖ് ഹംദാനൊപ്പം ഓടുന്ന ആളുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാണ്.