Friday, 22 December 2023

ക്രിസ്മസ്- പുതുവത്സരം: ഇടുക്കി അണക്കെട്ട് കണ്ട്‌ ആസ്വദിക്കാം, സമയക്രമവും നിബന്ധനകളും ഇങ്ങനെ

SHARE

ക്രിസ്മസ്- പുതുവത്സരം: ഇടുക്കി അണക്കെട്ട് കണ്ട്‌ ആസ്വദിക്കാം, സമയക്രമവും നിബന്ധനകളും ഇങ്ങനെ

തൊടുപുഴ: ക്രിസ്മസ് - പുതുവത്സര അവധികള്‍ പ്രമാണിച്ച് ഇടുക്കി - ചെറുതോണി അണക്കെട്ടുകള്‍ ഡിസംബര്‍ 31വരെ സന്ദര്‍ശര്‍ക്കായി തുറന്നുനല്‍കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. 

രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ചുമണിവരെയാണ് പാസ് അനുവദിക്കുക. അണക്കെട്ടിലെ സാങ്കേതിക പരിശോധനകള്‍ നടക്കുന്നതിനാല്‍ ബുധനാഴ്ച ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനത്തിന് അനുമതിയുണ്ടാകില്ല. അണക്കെട്ടിന്റെ സുരക്ഷ കണക്കിലെടുത്ത് മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് നിരോധനമുണ്ട്.

കേരളാ ഹോട്ടൽ ന്യൂസിന്റെ പുത്തൻ വാർത്തകളും പുതിയ അറിവുകളും തുടർന്നും ലഭിക്കുവാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് അംഗമാകുക.

സുരക്ഷാഭീഷണി നിലനില്‍ക്കുന്നതിനാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി അണക്കെട്ടിലേക്ക് സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല. ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം കെഎസ്ഇബി ഡാം സേഫ്റ്റി, ജില്ലാ പൊലീസ് അധികാരി എന്നിവരുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താനുള്ള നിര്‍ദേശം നല്‍കുകയും ചെയ്തു.

ക്രിസ്മസ് - പുതുവത്സര വേളയില്‍ ഇടുക്കിയിലെത്തുന്ന സന്ദര്‍ശകരുടെ തിരക്കും ടൂറിസം രംഗത്തെ ഇടുക്കിയുടെ പ്രാധാന്യവും പരിഗണിച്ച് വൈദ്യുതി വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് അണക്കെട്ടിലേക്ക് സന്ദര്‍ശകരെ കടത്തിവിടാനുള്ള പ്രത്യേക അനുമതി നല്‍കിയത്.

കേരളാ ഹോട്ടൽ ന്യൂസിന്റെ   ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യാത്തവരും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവരും താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ഫോളോയും സബ്സ്ക്രൈബ് ചെയ്യുക.


 യൂട്യൂബ് : https://www.youtube.com/@keralahotelnews
SHARE

Author: verified_user