കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ 2023 സംസ്ഥാന കൺവെൻഷൻ കളമശേരി ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു.
കേരളാ ഹോട്ടലാൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ അറുപതാമത് സംസ്ഥാന കൺവെൻഷൻ ബഹുമാനപ്പെട്ട നിയമസഭ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു.
പത്തൊമ്പതാം തീയതി രാവിലെ 9 ന് KHRA സംസ്ഥാന പ്രസിഡന്റ് ജി ജയപാൽ പതാക ഉയർത്തി കോൺവെൻഷൻ തുടക്കം കുറിച്ചു.
വാർത്തകളും വാർത്തകളും പ്രാധാന്യമുള്ള വിഷയങ്ങളും നേരിട്ട് അറിയാൻ കേരളാ ഹോട്ടൽ ന്യൂസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKsmnMxdDaeL94JIFxmjBE 11ന് ചേർന്ന പൊതുസമ്മേളനം സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി ജയപാൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ പി ബാലകൃഷ്ണ പൊതുവാൾ സ്വാഗതം ആശംസിച്ചു .
കൺവെൻഷനിൽ കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ നടി വിൻസി അലോഷ്യസ്, അന്താരാഷ്ട്ര അവാർഡ് നേടിയ പാരഗൺ റസ്റ്റോറന്റ് ഗ്രൂപ്പ് എംഡി സുമേഷ് ഗോവിന്ദ് എന്നിവരെ ആദരിച്ചു
കെവിവിഇഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് പിസി ജേക്കബ്, ടോസ്റ്റ് ജനറൽ കൺവീനറും പൗട്ടറി ഫാർമേഴ്‌സ് ആൻഡ് ട്രേഡേഴ്‌സ് സമിതി ജനറൽ സെക്രട്ടറിയുമായ ടി എസ് പ്രമോദ്, ബേക്കേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബിജു പ്രേംശങ്കർ, കേരള ട്രാവൽ മാർട്ട് പ്രസിഡന്റ് ജോസ് പ്രദീപ് എന്നിവർ പ്രസ്തുത ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
മെഴ്‌സിലീസ് ഐസ്‌ക്രീം മാനേജിംഗ് ഡയറക്ടർ ജോസഫ് കടമ്പുകാട്ടിൽ ബിസിനസ് ഗസ്റ്റ് ആയിരുന്നു. സംസ്ഥാന അസോസിയേഷൻ രക്ഷാധികാരി ജിജി കുമാർ വർക്കിംഗ് പ്രസിഡണ്ട്മാരായ പ്രസാദ് ആനന്ദ ഭവൻ, ബിജു സിലാൽ വൈസ് പ്രസിഡന്റ് മാരായ ബി ജയധരൻ നായർ, കെഎം രാജ ടി എസ് ബാഹുലയൻ, എൻ സുഗുണൻ മുഹമ്മദ് ഷെരീഫ്, ആസിസ് മൂസ, പി അബ്ദുൾ റഹ്മാൻ സംസ്ഥാന സെക്രട്ടറിമാരായ കെ യു നാസർ, വി വീരഭദ്രൻ ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, ജെ റോയ് മുഹമ്മദ് ഗസ്സാലി, സ്കറിയ, സിൽഹാദ്, അനീഷ് ബി നായർ മുഹമ്മദ് ഷാജി എന്നിവർ സന്നിഹിതരായിരിക്കും. സംസ്ഥാന ട്രഷറർ അബ്ദുൾ റസാഖ് നന്ദി പറഞ്ഞു.
കേരളാ ഹോട്ടൽ ന്യൂസിന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുവാനും, യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാനും താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫെയ്സ്ബുക്ക് : https://www.facebook.com/keralahotelnews?mibextid=ZbWKwL
യുട്യൂബ് : https://www.youtube.com/@keralahotelnews
ഉച്ചയ്ക്ക് ശേഷമുള്ള പൊതുയോഗത്തിൽ സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുത്തു
അഡ്വക്കേറ്റ് അനൂപ് വി നായർ വരണാധികാരിയായി. തുടർന്ന് കുടുംബസംഗമവും കലാപരിപാടികളും തൊടുപുഴ അശ്വതി ബീറ്റസിന്റെ മെഗാ ഷോയും ഉണ്ടായിരുന്നു.