Saturday, 4 November 2023

അനാവശ്യ കാളുകൾ തടയാം; പുതിയ കോളർ ഐഡി സംവിധാനം വരുന്നു

SHARE


                                      https://www.youtube.com/@കേരളഹോട്ടൽന്യൂസ്

കുവൈറ്റ് സിറ്റി: മൊബൈൽ ഫോണിൽ വിളിക്കുന്ന ആളുടെ പേര് കാണിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നടപടികളുമായി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി. രാജ്യത്ത് സ്പാം കാളുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത് തടയുന്നതിന്റെ ഭാഗമായി പുതിയ സാധ്യതകൾ വിപുലപ്പെടുത്തുന്നത്. 


ഇത് സംബന്ധമായ കരടുരേഖ സിട്രയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതായി അധികൃതർ അറിയിച്ചു. കരട് നിയമവുമായി ബന്ധപ്പെട്ട വിഷയത്തിൽ പൊതുജനങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിച്ച് നവംബർ 29 വരെ അഭിപ്രായങ്ങൾ രേഖപ്പെടുത്താം. ആളുകൾ സിം കാർഡ് എടുക്കാൻ ഉപയോഗിക്കുന്ന തിരിച്ചറിയൽ കാർഡിലെ പേര് ഉപയോഗിക്കുന്ന മാർഗമാണ് അധികൃതർ ആലോചിക്കുന്നത്. ഇതോടെ കാളുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുമ്പോൾ സേവ് ചെയ്യാത്ത നമ്പറാണെങ്കിലും പുതിയ സംവിധാനം വഴി വിളിക്കുന്ന ആളുടെ പേര് സ്ക്രീനിൽ തെളിയും. കോളർ ഐഡന്റിഫിക്കേഷൻ സംവിധാനം വികസിപ്പിക്കുന്നതോടെ വ്യാജ കാളുകൾ നിയന്ത്രിക്കാൻ കഴിയും എന്നാണ് പ്രതീക്ഷ.





ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
                          https://chat.whatsapp.com/HfNOrGBREHM69NeV0qOVYa

 

                          https://www.facebook.com/keralahotelnews?mibextid=ZbWKwL



SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.