ക്രിസ്മസ് ന്യൂ ഇയർ കച്ചവടത്തിന് ഭക്ഷ്യ ഉല്പാദന വിതരണ വ്യവസായത്തിന് നേരിയ ആശ്വാസം വാണിജ്യ സിലിണ്ടർ വിലയിൽ കുറവ്, - കേരളാ ഹോട്ടൽ ന്യൂസ്
എറണാകുളം : ഡിസംബർ മാസദ്യം എൽപിജി സിലിണ്ടർ (LPG Cylinder) വില വീണ്ടും കുറച്ച് എണ്ണക്കമ്പനികൾ. ഇത്തവണയും വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയാണ് കുറഞ്ഞത്. ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന 14.2 കിലോഗ്രാം സിലിണ്ടർ വിലയിൽ മാറ്റമില്ല. വാണിജ്യ സിലിണ്ടറിന് പുതിയ പരിഷ്‌കരണത്തോടെ 39.50 രൂപ കുറയും. നടപ്പു സാമ്പത്തിക വർഷം തുടങ്ങി തുടർച്ചയായി മൂന്നാം മാസവും വാണിജ്യ സിലിണ്ടർ വില കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ മാസം ആദ്യം വാണിജ്യ സിലിണ്ടർ വിലയിൽ പെട്രോളിയം, ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ 171.50 രൂപയുടെ കുറവ് വരുത്തിയിരുന്നു. ഏപ്രിൽ ആദ്യം സിലിണ്ടറിന് 91.50 രൂപയാണ് കുറഞ്ഞത്. അതായത് 3 മാസം കൊണ്ട് 19 കിലോഗ്രാം സിലിണ്ടറിന് 346.50 രൂപ കുറഞ്ഞിട്ടുണ്ട്. അതേസമയം ഗാർഹിക സിലിണ്ടർ വിലയിൽ ഒരു മാറ്റവുമില്ല. ആഗോള വിപണിയിലെ എണ്ണവിലയിടിവാണ് എൽപിജി വിലയിൽ പ്രതിഫലിക്കുന്നത്. 2 ദിവസത്തിനിടെ ആഗോള എണ്ണവിലയിൽ 6 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. മേയിൽ ആഗോള എണ്ണവില താരതമ്യേന കുറഞ്ഞ നിലയിലായിരുന്നു.
വാണിജ്യ സിലിണ്ടർ വില കുറയുന്നത് ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ പോലെ വാണിജ്യ സിലിണ്ടറുകളെ അമിതമായി ആശ്രയിക്കുന്ന സംരംഭങ്ങൾക്ക് ആശ്വാസമാകും. ഇതു പണപ്പെരുപ്പം കുറയ്ക്കാനും വഴിവയ്ക്കും. സർക്കാർ കമ്മ്യൂണിറ്റി കിച്ചൺ പോലുള്ള ജനസേവാ പദ്ധതികൾക്കും തീരുമാനം നേട്ടമാകും. വില കുറച്ചതോടെ സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന് 1,777- 1785 രൂപയോളം വില വരും. ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന് പുതിയ വില
1,773 രൂപയാണ്. മുംബൈയിൽ പുതിയ നിരക്ക് 1,725രൂപയാണ്. ചെന്നൈയിൽ വില 1,937 രൂപയാണ്.
14.2 കിലോഗ്രാം ഗാർഹിക സിലിണ്ടർ വില കുറയ്ക്കാത്തതു കൊണ്ട് കുടുംബ ബജറ്റുകളെ മുകളിൽ നിർത്തുമെന്നു കാര്യത്തിൽ തർക്കമില്ല. എന്നിരുന്നാൽ കൂടി മാസങ്ങളായി വില തുടരുന്നത് പലരേയും ഈ വിലയോട് പൊരുത്തപ്പെടാൻ സഹവായിച്ചിട്ടുണ്ട്. രാജ്യത്ത് പെട്രോൾ- ഡീസൽ വിലയും ഒരു വർഷത്തിലേറെയായി മാറിയിട്ടില്ലെന്നത് ഇതോട് ചേർത്തു വായിക്കേണ്ടതുണ്ട്. രാജ്യത്ത് പണപ്പെരുപ്പം ഒരുപരിധിവരെ പിടിച്ചു നിർത്തുന്നതും ഈ വിലത്തുടർച്ച തന്നെയാണ്.